Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

നിമിഷമേ.. വിനീത് ശ്രീനിവാസന്റെ ആലാപന മാധുരിയില്‍ കരീബിയന്‍ ഉടായിപ്പി’ലെ വീഡിയോ ഗാനം

, 3:19 pm

സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സുഡാനി സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടുമെത്തുകയാണ്. നവാഗതനായ എ ജോജി സംവിധാനം ചെയ്യുന്ന ഒരു കരീബിയന്‍ ഉടായിപ്പ് എന്ന സിനിമയില്‍ പ്രധാനവേഷം ചെയ്യുന്നത് സാമുവലാണ്.

ഇപ്പോഴിതാ ചിത്രത്തിലെ നിമിഷമേ എന്ന വീഡിയോഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഹരിനാരായണന്റെ വരികള്‍ക്ക് ആദ്യം പര്‍പ്പിള്‍

സുഡാനി ഫ്രം നൈജീരിയയിലൂടെ പ്രേക്ഷക ഹൃദയങ്ങള്‍ കീഴടക്കിയ സുഡാനി സാമുവല്‍ അബിയോള റോബിന്‍സണ്‍ വീണ്ടുമെത്തുകയാണ്. നവാഗതനായ എ ജോജി സംവിധാനം ചെയ്യുന്ന ഒരു കരീബിയന്‍ ഉടായിപ്പ് എന്ന സിനിമയില്‍ പ്രധാനവേഷം ചെയ്യുന്നത് സാമുവലാണ്.ഇപ്പോഴിതാ ചിത്രത്തിലെ നിമിഷമേ എന്ന ആദ്യ വീഡിയോഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഹരിനാരായണന്റെ വരികള്‍ക്ക് ചാരു ഹരിഹരനാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ആലപിച്ചിരിക്കുന്നത് വിനീത് ശ്രീനിവാസനാണ്. ആദ്യം പര്‍പ്പിള്‍ എന്ന പേരാണ് ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഒരു കരീബിയന്‍ ഉടായിപ്പ് എന്ന് മാറ്റുകയായിരുന്നു.

വിഷ്ണു ഗോവിന്ദ്, വിഷ്ണു വിനയന്‍, മറീന മൈക്കിള്‍, ഋഷി പ്രകാശ്, നിഹാരിക തുടങ്ങിയവര്‍ മറ്റു വേഷങ്ങളില്‍ എത്തുന്നു. കാര്‍ത്തികേയന്‍ സിനിമാസിനു വേണ്ടി ആര്‍. വി. കെ നായര്‍ ആണ് ഈ ക്യാമ്പസ് ചിത്രം നിര്‍മ്മിക്കുന്നത്. ഹരിനാരായണന്റെ വരികള്‍ക്ക് ഈണം പകരുന്നത് 4 മ്യൂസിക്‌സ്, ചാരു ഹരിഹരന്‍ എന്നിവര്‍ ചേര്‍ന്നാണ്. ഛായാഗ്രഹണം വേണുഗോപാല്‍ നിര്‍വ്വഹിക്കുന്നു. എഡിറ്റിംഗ് സന്ദീപ് നന്ദകുമാര്‍. സൂണ്‍ ഇന്‍ തീയേറ്റേഴ്‌സാണ് ചിത്രം പ്രദര്‍ശനത്തിന് എത്തിക്കുന്നത്.

എന്ന പേരാണ് ചിത്രത്തിനായി അണിയറപ്രവര്‍ത്തകര്‍ തീരുമാനിച്ചിരുന്നത്. എന്നാല്‍ പിന്നീട് ഒരു കരീബിയന്‍ ഉടായിപ്പ് എന്ന് മാറ്റുകയായിരുന്നു.

Advertisement