'ഒരു ടെക്‌സ്റ്റ് ബുക്കിലും ഈ നടന്റെ ചിത്രമില്ല'; കുഞ്ചാക്കോ ബോബന്‍ വിഷയത്തില്‍ കര്‍ണാടക സര്‍ക്കാര്‍

‘അങ്ങനെ കര്‍ണാടകയില്‍ സര്‍ക്കാര്‍ ജോലിയും സെറ്റ് ആയി..’ എന്ന കുഞ്ചാക്കോ ബോബന്റെ പോസ്റ്റ് വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. കര്‍ണാടകയിലെ പാഠപുസ്തകത്തില്‍ പോസ്റ്റുമാന്‍ എന്ന പേരില്‍ തന്റെ ചിത്രം വന്ന ഫോട്ടോയാണ് താരം പങ്കുവച്ചത്.

എന്നാല്‍ തങ്ങള്‍ പുറത്തിറക്കിയ ഒരു ടെക്സ്റ്റ് ബുക്കിലും കുഞ്ചാക്കോ ബോബന്റെ ചിത്രം അച്ചടിച്ചിട്ടില്ലെന്ന വിശദീകരണവുമായി കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി (കെടിബിഎസ്).

ഒന്ന് മുതല്‍ പത്തു വരെയുള്ള ക്ലാസുകളിലേക്ക് തങ്ങള്‍ അച്ചടിച്ച ഒരു പുസ്തകത്തിലും കുഞ്ചാക്കോ ബോബന്റെയോ മറ്റ് മലയാള സിനിമാ താരങ്ങളുടെയോ ചിത്രമില്ല എന്നാണ് കെടിബിഎസ് വ്യക്തമാക്കുന്നത് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യുന്നത്.

”മാധ്യമ വാര്‍ത്തകളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ തയ്യാറാക്കിയ എല്ലാ ടെക്സ്റ്റ് ബുക്കുകളും വിശദമായി പരിശോധിച്ചു. ഒരു ടെക്സ്റ്റ് ബുക്കിലും ഇത്തരത്തില്‍ ഒരു മലയാള സിനിമാ നടന്റെയും ചിത്രമില്ല” എന്ന് കെടിബിഎസ് പ്രസ്താവനയില്‍ പറഞ്ഞു.

അതേസമയം സംഭവം രാഷ്ട്രീയമായും ഏറ്റെടുക്കപ്പെട്ടിരുന്നു. കര്‍ണാടക സര്‍ക്കാര്‍ കുട്ടികളുടെ പാഠപുസ്തകത്തിന്റെ ഗുണനിലവാരം പോലും തകര്‍ക്കുന്നു എന്ന ആരോപണവുമായി ബെംഗളൂരു റൂറല്‍ എംപിയും കോണ്‍ഗ്രസ് നേതാവുമായ ഡി.കെ സുരേഷ് രംഗത്തെത്തിയിരുന്നു.

ഇതിന് പിന്നാലെയാണ് കെടിബിഎസ് വിശദീകരണവുമായി രംഗത്തെത്തിയത്. കുഞ്ചാക്കോ ബോബന്‍ അഭിനയിച്ച ‘ഒരിടത്തൊരു പോസ്റ്റ്മാന്‍’ എന്ന സിനിമയിലെ താരത്തിന്റെ കഥാപാത്രത്തിന്റെ ചിത്രമാണ് പാഠപുസ്തകത്തില്‍ വാര്‍ത്തകള്‍ വന്നത്.

”അങ്ങനെ കര്‍ണാടകയില്‍ ഗവണ്‍മെന്റ് ജോലിയും സെറ്റായി. പണ്ട് ലെറ്റര്‍ കൊണ്ടുതന്ന പോസ്റ്റ്മാന്റെ പ്രാര്‍ത്ഥന” എന്നാണ് ഈ ചിത്രം പങ്കുവെച്ചുകൊണ്ട് കുഞ്ചാക്കോ ബോബന്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.

Latest Stories

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ

സ്വര്‍ണ വില വീണ്ടും കുതിച്ചുയരുന്നു; വര്‍ദ്ധനവ് അന്താരാഷ്ട്ര വിപണിയില്‍ വില ഉയര്‍ന്നതോടെ

കാഫിര്‍ സ്‌ക്രീന്‍ഷോട്ട് കേസ്; അന്വേഷണ പുരോഗതി റിപ്പോര്‍ട്ട് സമര്‍പ്പിക്കാത്തതില്‍ അതൃപ്തി അറിയിച്ച് കോടതി

അമിത വേഗതത്തിലെത്തിയ കാര്‍ ഇടിച്ച് 2 പേര്‍ക്ക് ദാരുണാന്ത്യം; മദ്യലഹരിയിൽ വാഹനമോടിച്ചയാൾ പിടിയിൽ

ഛത്തീസ്​ഗഡിൽ ഏറ്റുമുട്ടൽ; 10 മാവോയിസ്റ്റുകളെ വധിച്ചു, ആയുധങ്ങളും പിടികൂടി