ജയസൂര്യയെ ‘ചാക്കോച്ചാ’ എന്ന് പേര് മാറി വിളിച്ച് കാര്‍ത്തി. ‘പൊന്നിയിന്‍ സെല്‍വന്‍ 2’ ചിത്രത്തിന്റെ പ്രമോഷന്റെ ഭാഗമായി വിക്രം, തൃഷ, കാര്‍ത്തി, ജയംരവി, ഐശ്വര്യ ലക്ഷ്മി, ശോഭിത ധൂലിപാല എന്നിവരടങ്ങിയ സംഘം കഴിഞ്ഞ ദിവസം കൊച്ചിയില്‍ എത്തിയിരുന്നു.
ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി നടന്ന പ്രസ് മീറ്റിന്റെ വീഡിയോയാണ് ഇപ്പോള്‍ വൈറാലകുന്നത്. ജയസൂര്യയെ ചാക്കോച്ചന്‍ എന്നാണ് കാര്‍ത്തി വിളിക്കുന്നത്. പ്രൊമോഷന് വന്നതിന് നന്ദി പറയവെയാണ് ജയസൂര്യയെ കാര്‍ത്തി ചാക്കോച്ചാ എന്ന് വിളിച്ചത്.
നടന്റെ സിനിമകള്‍ എല്ലാം കാണറുണ്ടെന്നും കാര്‍ത്തി പറയുന്നുണ്ട്. എന്നാല്‍ കാര്‍ത്തിക്ക് ഒപ്പം സ്റ്റേജില്‍ നിന്ന ജയറാമും അവതാരക രഞ്ജിനിയും ഇത് കേട്ട് അമ്പരക്കുന്നതും വീഡിയോയില്‍ കാണാം. നിരവധി കമന്റുകളാണ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
‘അപ്പോ രണ്ടു പേരെയും അറിയില്ല’, ‘ജയറാമിന്റെയും രഞ്ജിനിയുടെയും അവസ്ഥ, ശിവനെ ഇതേത് ജില്ല’, ‘പേര് അറിയില്ലെങ്കിലും കാര്‍ത്തിക് ആളെ അറിയാം’, ‘ചാക്കോച്ചനെയും ജയസൂര്യയെയും അറിയില്ല’ എന്നിങ്ങനെയുള്ള കമന്റുകളാണ് വീഡിയോക്ക് ലഭിച്ചു കൊണ്ടിരിക്കുന്നത്.
അതേസമയം, ജയസൂര്യ ഭാര്യക്കൊപ്പമാണ് പ്രമോഷന് ചടങ്ങില്‍ എത്തിയത്. ഉണ്ണി മുകുന്ദനും ചടങ്ങില്‍ എത്തിയിരുന്നു. ഏപ്രില്‍ 28ന് ആണ് മണിരത്‌നത്തിന്റെ സ്വപ്‌നചിത്രം ‘പൊന്നിയിന്‍ സെല്‍വന്‍ 2’ റിലീസ് ചെയ്യുന്നത്.