തെന്നിന്ത്യയിലെ മികച്ച അഭിനേതാക്കളിലൊരാള്‍ എത്തതിനൊപ്പം തന്നെ ജീവകാരുണ്യപ്രവര്‍ത്തനങ്ങളിലും സജീവ പങ്കാളിയാണ് നടന്‍ കാര്‍ത്തി. ഉഴവന്‍ ഫൗണ്ടേഷന്‍ എന്ന സംഘടനയിലൂടെയാണ് അദ്ദേഹം ഇത്തരം സഹായങ്ങള്‍ ചെയ്യുന്നത്. ഇപ്പോഴിതാ മാലിന്യസംസ്‌കരണവുമായി ബന്ധപ്പെട്ട് നടന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ്.
ചെറുപ്പകാലത്ത് തന്റെ സഹോദരന്‍ ഉപയോഗിച്ചിരുന്ന സൈക്കിള്‍ തുടങ്ങിയ സാധനങ്ങള്‍ തനിക്ക് ലഭിക്കുകയും പിന്നീട് അത് അനുജത്തി ബൃന്ദയ്ക്ക് കൈമാറുകയും ചെയ്യുമായിരുന്നുവെന്ന് താരം അനുസ്മരിച്ചു. അതുപോലെ ഇത്തരം വസ്തുക്കള്‍ പാഴായി പോകാതെ മറ്റുള്ളവര്‍ക്ക് ഉപയോഗിക്കാനായി കൈമാറണമെന്നാണ് അദ്ദേഹത്തിന്റെ ഉപദേശം.
10-ാം വയസ്സില്‍ അമ്മ നല്‍കിയ ഗിറ്റാര്‍ കാര്‍ത്തി സമ്മാനമായി നല്‍കുകയാണ് , നാല്‍പ്പത് വര്‍ഷത്തോളമായി തന്റെ കൈയിലുണ്ടായിരുന്ന ആ സംഗീതോപകരണം പാഴായിപ്പോകുന്നതിനേക്കാള്‍ മറ്റാര്‍ക്കെങ്കിലും സന്തോഷം നല്‍കുമെന്ന് പ്രതീക്ഷിക്കുന്നതായി അദ്ദേഹം വീഡിയോയില്‍ പറഞ്ഞു.
‘സര്‍ദാര്‍ ആണ് കാര്‍ത്തിയുടെ പുതിയ ചിത്രം . നടന്‍ ഇരട്ടവേഷങ്ങളിലെത്തുന്ന ഈ സിനിമ നിര്‍മ്മിച്ചിരിക്കുന്നത് പ്രിന്‍സ് പിക്ചേഴ്സാണ്. ജി.വി. പ്രകാശ് സംഗീതം പകരുന്നു. കാര്‍ത്തി, രജിഷ വിജയന്‍, റാഷി ഖന്ന, മുനിസ്‌കാന്ത്, ചങ്കി പാണ്ഡെ എന്നിവരാണ് പ്രധാന താരങ്ങള്‍.