ഷൂട്ടിംഗിനിടെ സ്റ്റണ്ട് മാന് ദാരുണാന്ത്യം. കാര്‍ത്തി ചിത്രം ‘സര്‍ദാര്‍ 2’ സിനിമയിലെ സ്റ്റണ്ട്മാനാണ് അപകടത്തില്‍പെട്ടത്. സ്റ്റണ്ട്മാന്‍ ഏഴുമലയാണ് മരിച്ചത്. അപകടമുണ്ടായത് നിര്‍ണായകമായ ഒരു സംഘട്ടന രംഗം ചിത്രീകരിക്കുന്നതിനിടെയാണ് എന്നാണ് റിപ്പോര്‍ട്ടുകള്‍.
20 അടി ഉയരത്തില്‍ നിന്ന് ഏഴുമല വീഴുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. തലയ്ക്ക് പരിക്കേറ്റതിനെ തുടര്‍ന്ന് തലച്ചോറില്‍ രക്തം കട്ടപിടിക്കുകയായിന്നു. ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ജൂലൈ 15ന് ആണ് ആക്ഷന്‍ രംഗങ്ങളുടെ ചിത്രീകരണം ആരംഭിച്ചത്.
ഏഴുമലയുടെ വിയോഗത്തില്‍ ചിത്രീകരണം നിര്‍ത്തിവച്ചു. സംഭവത്തില്‍ ചെന്നൈ പൊലീസ് അന്വേഷണം ആരംഭിച്ചു. അതേസമയം, 2022ല്‍ പുറത്തിറങ്ങി വലിയ വിജയം നേടിയ ചിത്രമാണ് സര്‍ദാര്‍. ആദ്യഭാഗം ഒരുക്കിയ പി എസ് മിത്രന്‍ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയ്യുന്നത്.
ിത്രത്തില്‍ എസ്.ജെ സൂര്യയും അഭിനയിക്കുന്നുണ്ട്. എസ് ലക്ഷ്മണ്‍ കുമാര്‍ നിര്‍മ്മാതാവും എ വെങ്കിടേഷ് സഹനിര്‍മ്മാതാവുമായ ചിത്രത്തിന് യുവന്‍ ശങ്കര്‍ രാജയാണ് സംഗീതം. ചജോര്‍ജ്ജ് സി വില്യംസാണ് ഛായാഗ്രാഹകന്‍. ചിത്രസംയോജനം: വിജയ് വേലുക്കുട്ടി.