ഭാര്യയോട് സെക്‌സ് ആവശ്യപ്പെട്ടാല്‍ വൃത്തികെട്ടവന്‍, 'ഏതെങ്കിലും രീതിയില്‍ സെക്സ് ചെയ്യാന്‍ നോക്കിയാല്‍ ഞാന്‍ ബലാത്സംഗി; വിവാദത്തിന് തിരി കൊളുത്തി കാര്‍ത്തിക് ആര്യന്റെ വാക്കുകള്‍

ബോളിവുഡ് നടന്‍ കാര്‍ത്തിക് ആര്യന്റെ വാക്കുകള്‍ വിവാദത്തിന് തിരി കൊളുത്തിയിരിക്കുകയാണ്. നടന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പതി പത്നി ഓര്‍ വോയുടെ ട്രെയിലര്‍ കഴിഞ്ഞ ദിവസമാണ് പുറത്തു വന്നത്. എന്നാല്‍ ട്രെയിലറില്‍ കാര്‍ത്തിക് ആര്യന്‍ പറയുന്ന ഡയലോഗാണ് ഇതിന് പിന്നില്‍.  ബലാത്സംഗത്തെ ഹാസ്യവത്ക രിക്കുകയാണ് ചിത്രം എന്നാണ് ആരോപണം. സോഷ്യല്‍ മീഡിയയില്‍ രൂക്ഷ വിമര്‍ശനമാണ് ട്രെയിലറിന് എതിരേ ഉയരുന്നത്.

കാര്‍ത്തിക് ആര്യന്റെ കഥാപാത്രം തന്റെ സുഹൃത്തിനോട് പറയുന്നതാണ് ഡയലോഗ്. ഭാര്യയോട് സെക്സ് ചോദിച്ചാല്‍ ഞാന്‍ വൃത്തികെട്ടവന്‍, ഭാര്യയ്ക്ക് സെക്സ് നല്‍കിയില്ലെങ്കില്‍ ഞാന്‍ ദുഷ്ടന്‍ ഏതെങ്കിലും രീതിയില്‍ സെക്സ് ചെയ്യാന്‍ ശ്രമിച്ചാല്‍ ഞാന്‍ ബലാത്സംഗം ചെയ്യുന്നവനാകും.” ഇതാണ് വലിയ വിവാദങ്ങള്‍ക്ക് തിരി കൊളുത്തിയിരിക്കുന്നത്. തമാശയാക്കേണ്ടതാണോ ബലാത്സംഗം എന്നാണ് വിമര്‍ശകരുടെ ചോദ്യം. സ്ത്രീകള്‍ക്കെതിരെയുള്ള അതിക്രമങ്ങള്‍ ഇത്രയധികം ചോദ്യം ചെയ്യുന്ന കാലഘട്ടത്തില്‍ അനാവശ്യമായ തമാശകള്‍ സമൂഹത്തെ പിന്നോട്ടടിക്കുകയല്ലേ ചെയ്യുന്നത് എന്നാണ് വിമര്‍ശം.

ഭൂമി പട്നേക്കര്‍, അനന്യ പാണ്ഡ്യേ എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. ചിത്രത്തില്‍ സ്ത്രീവിരുദ്ധമായി ഒന്നുമില്ലെന്നും സ്ത്രീകളേയും പുരുഷന്മാരേയും ഒരുപോലെ ശാക്തീകരിക്കുന്നതാണ് കഥ എന്നുമാണ് ഭൂമി പറയുന്നത്. മുഡസ്സര്‍ അസീസ് സംവിധാനം ചെയ്തിരിക്കുന്ന ചിത്രം ഡിസംബര്‍ ആറിനാണ് തിയേറ്ററില്‍ എത്തുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം