കാര്‍ത്തിക് ശങ്കര്‍ മലയാള സിനിമയിലേക്ക്; 'സമം' വരുന്നു

വെബ് സീരിസ്, ഷോട്ട് ഫിലിം താരം കാര്‍ത്തിക് ശങ്കര്‍ മലയാള സിനിമയിലേക്ക്. ‘സമം’ എന്ന ചിത്രത്തിലൂടെ സിനിമയിലേക്ക് അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് കാര്‍ത്തിക് ശങ്കര്‍. ബാബു തിരുവല്ലയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.

ഒരിടവേളയ്ക്ക് ശേഷം ബാബു തിരുവല്ല രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് സമം. മനോജ് കെ ജയന്‍, അശോകന്‍, പുത്തില്ലം ഭാസി, ഷീലു എബ്രഹാം, കൃതിക പ്രദീപ്, രാധിക എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

സെപ്റ്റംബര്‍ 15ന് തിരുവല്ലയിലും പരിസര പ്രദേശങ്ങളിലുമായി ചിത്രീകരണം ആരംഭിക്കും. ഉണ്ണി മടവൂര്‍ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം. പശ്ചാത്തല സംഗീതം- ഇഷാന്‍ ദേവ്, കല – പ്രദീപ്.

Read more

എബ്രഹാം മത്യുവിന്റെ അബാം പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ കാര്‍ത്തിക് രചിച്ച് സംവിധാനം ചെയ്യുന്ന സിനിമയും അണിയറയില്‍ ഒരുങ്ങുന്നുണ്ട്.