മീറ്റര്‍ റീഡിംഗ് എടുത്തിട്ടില്ല, ഒരു ലക്ഷം രൂപയുടെ വൈദ്യുത ബില്ല് കണ്ട് 'ഷോക്കടിച്ച്' കാര്‍ത്തിക നായര്‍

ജൂണ്‍ മാസത്തിലെ വൈദ്യുതി ബില്ല് കണ്ട് ഞെട്ടിയിരിക്കുകയാണ് നടി കാര്‍ത്തിക നായര്‍. കാര്‍ത്തികയ്ക്ക് വന്ന ബില്‍ തുക കേട്ടാല്‍ ആര്‍ക്കും ഷോക്ക് ആവും. ഒരു ലക്ഷത്തോളം രൂപയാണ് താരത്തിന്റെ വൈദ്യുതി ബില്‍. ബില്‍ തുക കണ്ട പാടെ തനിക്കുണ്ടായ ഞെട്ടല്‍ കാര്‍ത്തിക ഒരു ട്വീറ്റില്‍ പ്രകടിപ്പിച്ചു. മുംബൈയിലെ വീട്ടിലേക്ക് വന്ന അദാനി ഇലക്ട്രിസിറ്റിയുടെ ബില്ലിലാണ് ഭീമമായ തുക ഉണ്ടായിരുന്നത്.

ലോക്ഡൗണിനിടെ മീറ്റര്‍ റീഡിംഗ് എടുക്കാതെയാണ് ബില്‍ നല്‍കിയതെന്ന് കാര്‍ത്തിക പരാതിപ്പെടുന്നു. കാര്‍ത്തികയുടെ ട്വീറ്റിന് അദാനി ഇലക്ട്രിസിറ്റി മറുപടി നല്‍കുന്നുണ്ട്. അക്കൗണ്ട് നമ്പറും കോണ്‍ടാക്ട് വിവരങ്ങളും തങ്ങള്‍ക്ക് കൈമാറാന്‍ ഇവര്‍ മറുപടി ട്വീറ്റില്‍ പറഞ്ഞു. സിനിമയില്‍ നിന്നും ബിസിനസിലേക്ക് തിരിഞ്ഞ കാര്‍ത്തിക ഇപ്പോള്‍ പ്രമുഖ ഹോട്ടല്‍ വ്യവസായ ഗ്രൂപ്പിന്റെ ഡയറക്ടറാണ്.

മുന്‍കാല നടി രാധയുടെ മകളായ കാര്‍ത്തിക മലയാളത്തില്‍ ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്ത “മകരമഞ്ഞി”ലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. “കമ്മത്ത് ആന്‍ഡ് കമ്മത്ത്” എന്ന സിനിമയിലും നായികാവേഷം ചെയ്തു. തമിഴ്, തെലുങ്ക് സിനിമകളില്‍ സജീവമായിരുന്നപ്പോഴാണ് കാര്‍ത്തിക വ്യവസായ രംഗത്തേക്ക് തിരിഞ്ഞത്.

Latest Stories

സാംസങ് ഇറക്കുമതിയില്‍ വന്‍ നികുതി വെട്ടിപ്പ് നടത്തി; 5,150 കോടി രൂപ പിഴയിട്ട് ഇന്‍കം ടാക്‌സ്

IPL 2025: ഇവനെയാണോ ടി 20 ക്ക് കൊള്ളില്ല എന്ന് നിങ്ങൾ പറഞ്ഞത് ബിസിസിഐ, അടിയെന്നൊക്കെ പറഞ്ഞാൽ ഇജ്ജാതി അടി; അഹമ്മദാബാദിൽ ശ്രേയസ് വക കൊലതൂക്ക്; പ്രമുഖരെ നിങ്ങൾ സൂക്ഷിച്ചോ 

നടനും സംവിധായകനുമായ മനോജ് ഭാരതിരാജ വിടവാങ്ങി

കേരളത്തിന് ആവശ്യമായ സഹായം നല്‍കി; 36 കോടി കേരളം ഇതുവരെ വിനിയോഗിച്ചില്ലെന്ന് അമിത്ഷാ

ഛത്തീസ്ഗഢില്‍ 3 മാവോയിസ്റ്റുകളെ സുരക്ഷാസേന വധിച്ചു; കൊല്ലപ്പെട്ടവരില്‍ 5 കോടി തലയ്ക്ക് വിലയിട്ടിരുന്ന നേതാവും

അവധിക്കാലത്ത് രക്ഷിതാക്കള്‍ ശ്രദ്ധിക്കുക; കുട്ടികള്‍ക്ക് വാഹനം ഓടിക്കാന്‍ നല്‍കുന്നത് സ്‌നേഹവും കരുതലുമല്ല, കുറ്റകൃത്യം; അറിയാം ജുവനൈല്‍ ഡ്രൈവിംഗിന്റെ ശിക്ഷകള്‍

എസ്പി സുജിത്ദാസിന് പുതിയ ചുമതല നല്‍കി; ഐടി എസ്പി ആയി നിയമനം നല്‍കി ആഭ്യന്തര വകുപ്പ്

വിലങ്ങാട് ഉരുളെടുത്ത വീടിന് കെട്ടിട നികുതി; വാടക വീട്ടിലെത്തിയ നോട്ടീസ് കണ്ട് ഞെട്ടി സോണി

കൊടകര കുഴല്‍പ്പണം, എത്തിച്ചത് ബിജെപിയ്ക്ക് വേണ്ടിയല്ല; കേരള പൊലീസിനെ തള്ളി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്

ഏഴര കോടി രൂപയുടെ ആസ്തിയുള്ള ലോകത്തിലെ കോടീശ്വരനായ ഭിക്ഷക്കാരൻ !