വളരെ വ്യത്യസ്തമായ തിരക്കഥകളും റോളുകളും തിരഞ്ഞെടുക്കുന്നതിലൂടെ സിനിമയില്‍ തന്റേതായ ഒരു വ്യക്തിമുദ്ര പതിപ്പിച്ച താരമാണ് കാര്‍ത്തി. അടുത്തകാലത്ത റിലീസ് ചെയ്ത കാഷ്മോര, ധീരന് അധികാരം ഒണ്ട്രു, കാട്രു വെളിയിതെ എന്നീ ചിത്രങ്ങള്‍ തന്നെ അതിനുദാഹരണമാണ്. ഇപ്പോഴിതാ ഒരു പുതിയ വാര്‍ത്ത. പാണ്ഡിരാജിന്റെ സംവിധാനത്തില്‍ ഒരു കിടിലന്‍ എന്റര്ടെയ്ന്മെന്റ് ചിത്രത്തില്‍ നായകനാവാനൊരുങ്ങുകയാണ് കാര്‍ത്തി.
ചിത്രത്തിന്റെ ഷൂട്ടിങ് ഒരു മാസം മുന്‍പ് തെങ്കാശിയില്‍ ആരംഭിച്ചു. , ചിത്രത്തില്‍ കാര്ത്തിയ്ക്കു പുറമേ തമിഴിലെ പ്രശസ്ത താരങ്ങള്‍ അണി നിരക്കുന്നുണ്ടെന്നും വാര്‍ത്തകളുണ്ട്. പൊങ്കല്‍ ദിനത്തില്‍ കടായ്കുട്ടി സിങ്കം എന്നു പേരിട്ട ഈ ചിത്രത്തിന്റെ ഫസ്റ്റ് ലുക് പോസ്റ്റര്‍ പുറത്തുവിട്ടു. നടന് സൂര്യയാണ് 2ഡി എന്റെര്‍ടെയ്ന്‍മെന്റിന്റെ ബാനറില്‍ ഈ ചിത്രം നിര്‍മ്മിക്കുന്നത്.
Read more
ഈ വര്‍ഷം മെയില്‍ ഈ സിനിമ റിലീസ് ചെയ്യാനാണ് തീരുമാനം. അതോടൊപ്പം തന്നെ വാനമഗന് ഫെയിം സയേഷ സൈഗാള്‍ കാര്‍ത്തിയുടെ നായികയായെത്തുന്നുവെന്ന സവിശേഷതയുമുണ്ട്. പ്രിയ ഭവാനി ശങ്കര്‍ മറ്റൊരു പ്രധാന സ്ത്രീകഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ചിത്രത്തിന്റെ തെലുഗു പതിപ്പിന് ് ചിന്ന ബാബു എന്നാണ് പേരു നല്‍കിയിരിക്കുന്നത്.