ബോളിവുഡ് താരം കാര്‍ത്തിക് ആര്യനും തെന്നിന്ത്യന്‍ താരം ശ്രീലീലയും പ്രണയത്തിലെന്ന് റിപ്പോര്‍ട്ടുകള്‍. കാര്‍ത്തിക് ആര്യന്റെ ഫാമിലി ഫങ്ഷനില്‍ ശ്രീലീല എത്തിയതോടെയാണ് ഇരുവരും ഡേറ്റിംഗില്‍ ആണെന്ന അഭ്യൂഹം പരന്നിരിക്കുന്നത്. അനുരാഗ് ബസു ചിത്രത്തിലൂടെ കാര്‍ത്തിക് ആര്യന്റെ നായികയായി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുകയാണ് ശ്രീലീല. അതിനിടെയാണ് ഡേറ്റിംഗ് അഭ്യൂഹം എത്തിയിരിക്കുന്നത്.
കാര്‍ത്തിക് ആര്യന്റെ ഫാമിലി ഫങ്ഷനിടെ കുടുംബാംഗങ്ങള്‍ക്കൊപ്പം ‘ദമാ ദം മസ്ത് കലന്ദര്‍’ ഗാനത്തിന് ചുവടുവയ്ക്കുന്ന ശ്രീലീലയുടെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്. ‘പുഷ്പ 2’വിലെ തന്റെ ഗാനം ‘കിസിക്’ ആണെന്ന് കരുതി സ്റ്റെപ് ഇടുകയും എന്നാല്‍ അതല്ലെന്ന് മനസിലാകുന്നതോടെ ശ്രീലീല ചിരിക്കുന്നതും വീഡിയോയില്‍ കാണാം.
അരികില്‍ നിന്ന് ഡാന്‍സിന്റെ വീഡിയോ കാര്‍ത്തിക് ആര്യന്‍ മൊബൈലില്‍ പകര്‍ത്തുന്നുമുണ്ട്. നടന്റെ സഹോദരി ഡോക്ടര്‍ കൃതിക തിവാരിയുടെ നേട്ടത്തിന്റെ ഭാഗമായി ഒരുക്കിയ സെലിബ്രേഷനിലാണ് ശ്രീലീല പങ്കെടുത്തത് എന്നാണ് വിവരം. ഈ വീഡിയോ വൈറലായതോടെ കാര്‍ത്തിക്കും ശ്രീലീലയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിക്കുകയാണ്.
Omg! Just look at themmm, they look sooo cuteee together 😭🥹💞 🧿#KartikAaryan #Sreeleela #SreeTik pic.twitter.com/dgKMUdJJPL
— Aaryan’s आशिक (@Kartik_seraphic) March 4, 2025
അതേസമയം, ഈ വര്‍ഷം ദീപാവലി റിലീസ് ആയാണ് കാര്‍ത്തിക് ആര്യന്‍-ശ്രീലീല ചിത്രം എത്തുക. എന്നാല്‍ ചിത്രത്തിന്റെ പേര് ഇതുവരെ പുറത്തുവിട്ടിട്ടില്ല. താടി വച്ച ലുക്കിലാണ് ചിത്രത്തില്‍ കാര്‍ത്തിക് അഭിനയിക്കുന്നത്. ആഷിഖി എന്ന പ്രണയ ചിത്രത്തിന്റെ മൂന്നാം ഭാഗമാകും ചിത്രമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ആഷിഖി 3 എന്നാകും സിനിമയുടെ പേര് എന്ന വാര്‍ത്തകളും പ്രചരിക്കുന്നുണ്ട്.