ദുല്‍ഖറിന്റെ ആദ്യ ബോളിവുഡ് ചിത്രം: റിലീസ് തിയതി പ്രഖ്യാപിച്ചു

ദുല്‍ഖര്‍ സല്‍മാന്റെ ആദ്യ ബോളിവുഡ് ചിത്രം കര്‍വാന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. ജൂണ്‍ ഒന്നിനാണ് ചിത്രം റിലീസ് ചെയ്യുന്നത്. റോണി സ്‌ക്രൂവാല നിര്‍മ്മിക്കുന്ന ചിത്രത്തില്‍ ഇര്‍ഫാന്‍ ഖാനും മിഥില പാല്‍ക്കറിനൊപ്പമാണ് ദുല്‍ഖര്‍ അഭിനയിക്കുന്നത്. പുതുമുഖമായ ആകര്‍ഷ് ഖുറാനയാണ് ചിത്രത്തിന്റെ സംവിധായകന്‍.

മൂന്നു പേര്‍ ചേര്‍ന്ന് യാത്ര പോകുന്നതും അതുമായി ബന്ധപ്പെട്ടുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ് സിനിമയുടെ കഥയ്ക്ക് ആധാരം. ബോളിവുഡിലേക്കുള്ള ദുല്‍ഖര്‍ സല്‍മാന്റെ അരങ്ങേറ്റം കുറിക്കുന്ന ചിത്രമാണിത്. മിഥിലയുടെയും ബോളിവുഡ് അരങ്ങേറ്റമാണിത്. പെര്‍മനന്റ് റൂംമേറ്റ്‌സ് ഉള്‍പ്പെടെയുള്ള വെബ്‌സീരിസില്‍ നായികയായി മിഥില അഭിനയിച്ചിട്ടുണ്ട്.

Read more

കേരളത്തിലാണ് സിനിമയുടെ നല്ലൊരു ഭാഗവും ചിത്രീകരിച്ചിരിക്കുന്നത് എന്നാണ് സൂചന.