ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ലിയോയുടെ ചിത്രീകരണം ജമ്മു കശ്മീരില്‍ പുരോഗമിക്കുകയാണ്. ഇതിനിടെ ചൊവ്വാഴ്ച അഫ്ഗാനിസ്ഥാനിലുണ്ടായ ഭൂചലനത്തിന്റെ തുടര്‍ചലനങ്ങള്‍ കശ്മീരിലുണ്ടായിരുന്നു. ഇപ്പോഴിതാ ഇത് തങ്ങള്‍ നേരിട്ടനുഭവിച്ചുവെന്നും സുരക്ഷിതരാണെന്നും അറിയിച്ചിരിക്കുകയാണ് ലിയോ ടീം.
നിര്‍മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോസ് ട്വിറ്ററിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. ചന്ദ്രമുഖി എന്ന ചിത്രത്തിലെ വടിവേലു അവതരിപ്പിച്ച കഥാപാത്രത്തിന്റെ ചെറുവീഡിയോയും അവര്‍ ട്വീറ്റ് ചെയ്തിട്ടുണ്ട്.
മാസ്റ്ററിനുശേഷം വിജയിയും ലോകേഷ് കനകരാജും ഒന്നിക്കുന്ന ചിത്രമാണ് ലിയോ. സഞ്ജയ് ദത്ത്, മിഷ്‌കിന്‍, ഗൗതം മേനോന്‍, അര്‍ജുന്‍, തൃഷ, പ്രിയ ആനന്ദ്, മാത്യു തോമസ് എനിനവരാണ് താരനിരയില്‍. ഏതാനും ആഴ്ചകള്‍ക്കുമുമ്പാണ് സഞ്ജയ് ദത്ത് ചിത്രത്തില്‍ അഭിനയിക്കാനെത്തിയത്. ചിത്രത്തില്‍ വില്ലന്‍ വേഷത്തിലാണ് അദ്ദേഹം എത്തുന്നത്. കെ.ജി.എഫ് : ചാപ്റ്റര്‍ 2-ന് ശേഷം സഞ്ജയ് ദത്ത് അഭിനയിക്കുന്ന തെന്നിന്ത്യന്‍ ചിത്രംകൂടിയാണ് ലിയോ.
Read more
ഏപ്രില്‍ മാസത്തോടെ കശ്മീരിലെ ചിത്രീകരണം പൂര്‍ത്തിയാക്കാനാണ് ലിയോ ടീമിന്റെ ശ്രമമെന്ന് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. നിര്‍ണായകമായ ഒരു രംഗത്തിന്റെ ചിത്രീകരണത്തിനായി ഹൈദരാബാദില്‍ പടുകൂറ്റന്‍ വിമാനത്താവളത്തിന്റെ സെറ്റാണ് തയ്യാറാക്കിയിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. ഈ വര്‍ഷം ഒക്ടോബര്‍ 19 നാണ് ചിത്രത്തിന്റെ റിലീസ്.