'ആരുടെ ചെവിയില്‍ ആണ് സ്വകാര്യം പറഞ്ഞതെന്ന് ഇന്ന് മകള്‍ക്ക് അറിയില്ല, നാളെ ഒരു നിധി പോലെ സൂക്ഷിക്കും...'

ജിയോ ബേബിയുടെ സംവിധാനത്തില്‍ ഒരുങ്ങുന്ന ‘കാതല്‍’ ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് മമ്മൂട്ടി ഇപ്പോള്‍. ചിത്രത്തിന്റെ ലൊക്കേഷനില്‍ നിന്നുള്ള ഒരു വീഡിയോയാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. മമ്മൂട്ടി തന്റെ മകളെ കളിപ്പിക്കുന്ന വീഡിയോയാണ് സിന്‍സി അനില്‍ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.

മമ്മൂട്ടി-ജ്യോതിക ചിത്രം കാതലിന്റെ ലൊക്കേഷനില്‍ അമ്മ സിന്‍സി അനിലിനോടൊപ്പമാണ് മകള്‍ ഇവ മറിയം എത്തിയത്. തോളില്‍ ഒരു കൊച്ചു ബാഗും തൂക്കി മമ്മൂട്ടിയുടെ കൈയില്‍ പിടിച്ച് കളിക്കുകയും സംസാരിക്കുകയും ചെയ്യുന്നത് വീഡിയോയില്‍ കാണാം.

മിഠായി കൊടുക്കുകയും മമ്മൂട്ടിയോട് ചേര്‍ന്നു നിന്ന് കുശലം പറയുകയും ഇവ ചെയ്യുന്നുണ്ട്. ഇന്ന് തന്റെ മകള്‍ക്ക് അറിയില്ല ആരോടാണ് ചേര്‍ന്ന് നില്‍ക്കുന്നതെന്നും ചെവിയില്‍ സ്വകാര്യം പറയുന്നതെന്നും. എന്നാല്‍ നാളെ അവളിത് അഭിമാനത്തോടെ കാണും എന്നാണ് സിന്‍സി വീഡിയോക്കൊപ്പം കുറിച്ചിരിക്കുന്നത്.

സിന്‍സി അനിലിന്റെ കുറിപ്പ്:

ഇന്നെന്റെ മകള്‍ക്ക് അറിയില്ല… അവള്‍ ചേര്‍ന്ന് നില്‍ക്കുന്നതും ഓടി ചെന്ന് ചെവിയില്‍ സ്വകാര്യം പറയുന്നതും അവളെ തലോടുന്നതും ചിരിപ്പിക്കുന്നതും ആയ ആ വ്യക്തിത്വം ആരാണെന്നും എന്താണെന്നും…

നാളെ അവളിത് അഭിമാനത്തോടെ കാണും.. ജീവിതയാത്രയില്‍ ഒരു നിധി പോലെ സൂക്ഷിക്കും… ഈ വീഡിയോ പകര്‍ത്തുമ്പോള്‍ എനിക്ക് അവളുടെ പ്രായത്തിലേക്ക് ഒന്ന് മടങ്ങി പോകാനായിരുന്നുവെങ്കിലെന്നു ആത്മാര്‍ഥമായി ആഗ്രഹിച്ചു പോയി…

Latest Stories

ആരിഫ് മുഹമ്മദ് ഖാന്‍ മടങ്ങുന്നു; പുതിയ ഗവര്‍ണറായി രാജേന്ദ്ര വിശ്വനാഥ് അര്‍ലേകര്‍ സ്ഥാനമേല്‍ക്കും

തൃശൂരില്‍ എക്‌സൈസ് ഓഫീസില്‍ വിജിലന്‍സ് പരിശോധന; അനധികൃതമായി സൂക്ഷിച്ച 10 മദ്യക്കുപ്പികളും 74,000 രൂപയും പിടിച്ചെടുത്തു

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ലേലത്തില്‍ ക്രമക്കേട് കണ്ടെത്തി; രണ്ട് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

ജമ്മു കശ്മീരില്‍ സൈനിക വാഹനം കൊക്കയിലേക്ക് മറിഞ്ഞു; അഞ്ച് സൈനികര്‍ക്ക് വീരമൃത്യു; രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുന്നു

BGT 2024-25: ആ ഇന്ത്യന്‍ താരം കളിക്കുന്നത് നോക്കുക, ഇതേ ശൈലിയാണ് ജയ്സ്വാളും സ്വീകരിക്കേണ്ടത്

ആലപ്പുഴയില്‍ തെരുവ് നായ ആക്രമണം; വയോധികയ്ക്ക് ദാരുണാന്ത്യം

ചാമ്പ്യന്‍സ് ട്രോഫി 2025: ഗ്രൂപ്പ് എയില്‍ അയല്‍ക്കാരുടെ പോരാട്ടം, ഇന്ത്യയുടെ മത്സരങ്ങള്‍ ഇങ്ങനെ

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്