സിദ്ധാര്‍ഥിനെ ചേര്‍ത്തുപിടിച്ച് ദിലീപ്

അന്തരിച്ച ചലച്ചിത്ര നടി കെപിഎസി ലളിതക്ക് ആദരാഞ്ജലികളര്‍പ്പിച്ച് ദീലീപും കാവ്യ മാധവനും. കെപിഎസി ലളിതയുമായി പ്രത്യേകമായൊരു അടുപ്പം കാത്തുസുക്ഷിച്ചിരുന്നവരാണ് ഇരുവരും. സിദ്ധാര്‍ഥ് ഭരതന്റെ ഫ്ളാറ്റിലേക്ക് രാത്രി തന്നെ ഇരുവരും എത്തിയിരുന്നു. സിദ്ധാര്‍ഥ് ഭരതനെ ദിലീപ് ചേര്‍ത്തണച്ച് ആശ്വസിപ്പിച്ചു.

തൃപ്പൂണിത്തുറയിലെ വസതിയിലാണ് മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരിക്കുന്നത്. ഒട്ടേറെ സിനിമകളില്‍ ദിലീപിന്റെയും കാവ്യ മാധവനുമൊപ്പം കെപിഎസി ലളിത അഭിനയിച്ചിട്ടുണ്ട്.

തൃപ്പൂണിത്തുറയിലെ വസതിയില്‍ ഇന്നലെ രാത്രി 10.45 ഓടെയായിരുന്നു കെ.പി.എ.സി. ലളിതയുടെ അന്ത്യം. അസുഖം മൂലം ചികില്‍സയിലായിരുന്നു. മലയാളത്തിലും തമിഴിലുമായി 550ല്‍അധികം സിനിമകളില്‍ അഭിനയിച്ചു.

1969ല്‍ ഇറങ്ങിയ കെ.എസ്.സേതുമാധവന്റെ ‘കൂട്ടുകുടുംബ’മാണ് ആദ്യചിത്രം. സംവിധായകനും നടനുമായ സിദ്ധാര്‍ഥ് മകനാണ്. അന്തരിച്ച സംവിധായകന്‍ ഭരതന്റെ ഭാര്യയാണ്. േകരള സംഗീത നാടക അക്കാദമി അധ്യക്ഷയായിരുന്നു.

Read more