കാവ്യാ മാധവന്‍ വീണ്ടും വെള്ളിത്തിരയിലേക്ക് എത്തും? താന്‍ അതിര്‍വരമ്പുകള്‍ വെച്ചിട്ടില്ലെന്ന് ദിലീപ്

മലയാളി പ്രേക്ഷകരുടെ പ്രിയ താരമാണ് കാവ്യാ മാധവന്‍. ദിലീപുമായുള്ള വിവാഹത്തിന് ശേഷം സിനിമയില്‍ നിന്നും വിട്ടു നില്‍ക്കുകയാണ് കാവ്യ. താരത്തിന്റെ തിരിച്ച് വരവിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. കാവ്യ വീണ്ടും സിനിമയിലേക്കെത്തുമോ എന്ന ചോദ്യത്തിന് താന്‍ ആര്‍ക്കും അതിര്‍വരമ്പുകള്‍ വെച്ചിട്ടില്ലെന്ന് വ്യക്തമാക്കിയിരിക്കുകയാണ് ദിലീപ്.

ഒരു അഭിമുഖത്തിനിടെയാണ് ദിലീപ് മറുപടി നല്‍കിയത്. അച്ഛന്‍ എന്ന നിലയില്‍ പത്തില്‍ പത്ത് മാര്‍ക്കും നേടാനുള്ള ശ്രമത്തിലാണ് താനെന്നും എന്നാല്‍ ഭര്‍ത്താവ് എന്ന നിലയില്‍ മാര്‍ക്കിടേണ്ടത് ഭാര്യ കാവ്യയാണെന്നും ദിലീപ് പറഞ്ഞു.

എസ് എല്‍ പുരം ജയസൂര്യ ഒരുക്കുന്ന “ജാക്ക് ഡാനിയേല്‍” ആണ് ദിലീപിന്റെ റിലീസിനൊരുങ്ങുന്ന ചിത്രം. ചിത്രത്തില്‍ ജാക്ക് എന്ന മോഷ്ടാവായി ദീലീപ് എത്തുമ്പോള്‍ അന്വേഷണ ഉദ്യോഗസ്ഥന്റെ റോളില്‍ തമിഴകത്തിന്റെ ആക്ഷന്‍ കിംഗ് അര്‍ജുന്‍ സര്‍ജയാണ് എത്തുന്നത്. തമീന്‍സ് ഫിലിംസിന്റെ ബാനറില്‍ ഷിബു തമീന്‍സ് ആണ് ജാക്ക് ഡാനിയേല്‍ നിര്‍മ്മിക്കുന്നത്. അഞ്ജു കുര്യന്‍, അജു വര്‍ഗ്ഗീസ് ദേവന്‍, സൈജു കുറുപ്പ് തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ശിവകുമാര്‍ ആണ് വിജയന്‍ ഛായാഗ്രഹണം.

Latest Stories

കസേരകളി അവസാനിച്ചു; കോഴിക്കോട് ഡിഎംഒ പദവിയില്‍ ചുമതലയേറ്റ് ആശാദേവി

ചാമ്പ്യന്‍സ് ട്രോഫി 2025: സമ്പൂര്‍ണ്ണ ഷെഡ്യൂള്‍ പ്രഖ്യാപിച്ചു, ഇന്ത്യയുടെ ആദ്യ എതിരാളി ബംഗ്ലാദേശ്

'വൈറല്‍ ബോളര്‍' ഐപിഎല്‍ ലെവലിലേക്ക്, പരിശീലനത്തിന് ക്ഷണിച്ച് സഞ്ജുവിന്റെ രാജസ്ഥാന്‍ റോയല്‍സ്

പ്രസവമുറിയില്‍ ആശങ്കയോടെ നില്‍ക്കുന്ന ഭര്‍ത്താവിന്റെ അവസ്ഥയിലാണ് ഞാന്‍, വിഷാദവുമായി പോരാടുകയായിരുന്നു: അര്‍ച്ചന കവി

വിദ്യാര്‍ത്ഥികളെ പരാജയപ്പെടുത്തുകയെന്നത് സര്‍ക്കാര്‍ നയമല്ല; വിദ്യാഭ്യാസ അവകാശ നിയമത്തിലെ കേന്ദ്ര ഭേദഗതിയ്‌ക്കെതിരെ വി ശിവന്‍കുട്ടി

BGT 2024-25: ജയ്‌സ്വാള്‍ സെവാഗിനെ പോലെ, പക്ഷേ ഒരു പ്രശ്‌നമുണ്ട്...; ഉപദേശവുമായി പുജാര

വ്യാജ ഡിജിറ്റല്‍ അറസ്റ്റ്; കേരളത്തിലെ തട്ടിപ്പുകള്‍ക്ക് നേതൃത്വം നല്‍കുന്ന മുഖ്യപ്രതി പിടിയില്‍

'ഏത് ആംഗിളില്‍ ഷൂട്ട് ചെയ്യണമെന്ന് ''പച്ചക്കുയിലിന്'' നന്നായി അറിയാം'; പരിഹാസവുമായി എസ്തര്‍ അനില്‍

നിക്ഷേപകന്‍ ആത്മഹത്യ ചെയ്ത സംഭവം; സഹകരണ സൊസൈറ്റിയിലെ മൂന്ന് ജീവനക്കാര്‍ക്ക് സസ്‌പെന്‍ഷന്‍

എന്തുകൊണ്ടാണ് ബുംറയെ ആരും ചോദ്യം ചെയ്യാത്തത്?, അവന്‍ ബോളെറിയുന്നത് കൈമടക്കി; പരിശോധിക്കണമെന്ന് ഓസ്ട്രേലിയന്‍ കമന്റേറ്റര്‍