ആദ്യത്തെ മൂന്ന് സിനിമകളില്‍ പ്രതിഫലം ലഭിച്ചില്ല, പ്രിയദര്‍ശന്‍ പ്രതിഫലം നല്‍കിയത് ഒരു കവറില്‍ ഇട്ട്: കീര്‍ത്തി സുരേഷ്

ആദ്യമായി കിട്ടിയ പ്രതിഫലത്തെ കുറിച്ച് പറഞ്ഞ് നടി കീര്‍ത്തി സുരേഷ്. ബാലതാരമായാണ് കീര്‍ത്തി സിനിമയില്‍ എത്തുന്നത്. പൈലറ്റ്, അച്ഛനെയാണെനിക്കിഷ്ടം, കുബേരന്‍ എന്നീ ചിത്രങ്ങളിലാണ് കീര്‍ത്തി ബാലതാരമായി എത്തിയത്. എന്നാല്‍ ഈ സിനിമകള്‍ എല്ലാം അമ്മ മേനക നിര്‍മ്മിച്ചതിനാല്‍ കീര്‍ത്തിയ്ക്ക് പ്രതിഫലം ലഭിച്ചിരുന്നില്ല.

കീര്‍ത്തിക്ക് ആദ്യമായി പ്രതിഫലം ലഭിച്ചത് സിനിമയില്‍ നിന്നല്ല. ഫാഷന്‍ ഡിസൈനിംഗ് പഠിയ്ക്കുന്നതിനൊപ്പം നടി ഫാഷന്‍ ഷോയും ചെയ്യാറുണ്ടായിരുന്നു. അതിലൂടെയാണ് കീര്‍ത്തിയ്ക്ക് ആദ്യമായി പ്രതിഫലം ലഭിച്ചത്. 500 രൂപയാണ് ഫാഷന്‍ ഷോ ചെയ്തപ്പോള്‍ താരത്തിന് ലഭിച്ച പ്രിഫലം. ഇത് താരം അച്ഛനെ ഏല്‍പ്പിക്കുകയായിരുന്നു.

2013ല്‍ പ്രിയദര്‍ശന്‍ ചിത്രം ഗീതാഞ്ജലിയിലൂടെയാണ് കീര്‍ത്തി നായികയായി അരങ്ങേറ്റം കുറിച്ചത്. ഡബിള്‍ റോളിലാണ് ചിത്രത്തില്‍ കീര്‍ത്തി എത്തിയത്. ഈ ചിത്രത്തിന് ഒരു കവറില്‍ ഇട്ടാണ് കീര്‍ത്തിയ്ക്ക് പ്രതിഫലം നല്‍കിയത്. അത് എത്രയാണെന്ന് പോലും തുറന്ന് നോക്കാതെ അച്ഛനെ ഏല്‍പിക്കുകയായിരുന്നു.

മരക്കാര്‍: അറബിക്കടലിന്റെ സിംഹം ആണ് താരത്തിന്റെതായി റിലീസിന് ഒരുങ്ങുന്നത്. തെലുങ്ക് ചിത്രം ഗുഡ് ലക്ക് സഖിയും റിലീസിനൊരുങ്ങുകയാണ്. രജനികാന്തിനൊപ്പം അണ്ണാത്തെ എന്ന ചിത്രമാണ് കീര്‍ത്തിയുടെതായി അണിയറയില്‍ ഒരുങ്ങുന്നത്. വാശി, സാനി കായിതം, സര്‍ക്കരു വരി പാത എന്നിവയാണ് താരത്തിന്റെതായി ഒരുങ്ങുന്ന മറ്റ് ചിത്രങ്ങള്‍.

Latest Stories

പാലക്കാട് ഉപതിരഞ്ഞെടുപ്പ്; ലീഡ് തിരിച്ച് പിടിച്ച് രാഹുൽ മാങ്കൂട്ടത്തിൽ

എരിതീയില്‍ എണ്ണ ഒഴിക്കാന്‍ തീരെ താല്‍പര്യമില്ല.. അഭിമുഖം എടുക്കാനെന്ന് പറഞ്ഞ് വിളിക്കുന്നവരുടെ ഉദ്ദേശം അറിയാം: മോഹിനി ഡേ

പന്തിനോട് സംസാരിക്കുന്ന മാന്ത്രികൻ, ഓസ്‌ട്രേലിയൻ ബോളർമാരെ പോലും ഞെട്ടിച്ച കണക്കുകൾ; ഇത് ബുംറ വാഴും ക്രിക്കറ്റ് കാലം

അടി പരസ്യമായി വേണോ എന്ന് ചെരിപ്പ് കൈയ്യിലെടുത്ത് ആ നടനോട് ഞാന്‍ ചോദിച്ചു..: ഖുശ്ബു

പാലക്കാട് ട്രോളി ബാ​ഗുമായി കോൺഗ്രസ് ആഘോഷം; ട്രോളി തലയിലേറ്റിയും വലിച്ചും പ്രവർത്തകർ

പാലക്കാട് മത്സരം കോൺഗ്രസും ബിജെപിയും തമ്മിൽ; ചിത്രത്തിലില്ലാതെ എൽഡിഎഫ്

ഉത്തര്‍പ്രദേശ് ഉപതിരഞ്ഞെടുപ്പിലും ബിജെപി മുന്നേറ്റം; 6 സീറ്റുകളില്‍ എന്‍ഡിഎ, 3 ഇടത്ത് സമാജ് വാദി പാര്‍ട്ടി

പെർത്തിൽ കങ്കാരുക്കളെ കൂട്ട കുരുതി ചെയ്ത് ഇന്ത്യ, തീയായി ബുംറ

ബുംറ മോനെ അവൻ പന്തെറിയുമ്പോൾ ഞാൻ നായകൻ, ലബുഷാഗ്നെയെ കുടുക്കാൻ കെണിയൊരുക്കി കോഹ്‌ലി; സിറാജും മുൻ നായകനും ചേർന്നുള്ള കോംബോ വൈറൽ; വീഡിയോ കാണാം

മഹാരാഷ്ട്രയിലും ജാർഖണ്ഡിലും ലീഡ് തിരിച്ചുപിടിച്ച് എൻഡിഎ സഖ്യം