'കീര്‍ത്തി ജാതിയും മതവും നോക്കില്ല, താമസിക്കാതെ അത് ബോധ്യപ്പെടും'; വിവാഹ സൂചന?

സ്‌നേഹ ബന്ധങ്ങള്‍ക്കോ സുഹൃദ് ബന്ധങ്ങള്‍ക്കോ നടി കീര്‍ത്തി സുരേഷ് ജാതിയോ മതമോ നോക്കാറില്ലെന്ന് സംവിധായകന്‍ ആലപ്പി അഷറഫ്. അത് തനിക്ക് നന്നായി അറിയാമെന്നും നിങ്ങള്‍ക്കും താമസിയാതെ ബോധ്യപ്പെടുമെന്ന് താന്‍ ഉറപ്പ് തരുന്നു എന്നും ആലപ്പി അഷറഫ് തന്റെ യൂട്യൂബ് ചാനലില്‍ പറഞ്ഞു.

ആലപ്പി അഷറഫിന്റെ ഈ വാക്കുകള്‍ കീര്‍ത്തിയുടെ വിവാഹവുമായി കൂട്ടിവായിച്ചിരിക്കുകയാണ് സോഷ്യല്‍ മീഡിയ. കീര്‍ത്തിയുടെ വിവാഹത്തെക്കുറിച്ചാണ് ആലപ്പി അഷറഫ് പരോക്ഷമായി സൂചിപ്പിച്ചതെന്ന് സോഷ്യല്‍ മീഡിയയില്‍ ആരാധകര്‍ പറയുന്നു. വിവാഹ സൂചന അവസാന ഭാഗത്ത് വരുന്നുണ്ടല്ലോ എന്ന കമന്റിന് ആലപ്പി അഷറഫ് ലൈക്കും ചെയ്തിട്ടുണ്ട്.

താന്‍ സിംഗിള്‍ ആണെന്ന് ഒരിക്കലും പറഞ്ഞിട്ടില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തില്‍ കീര്‍ത്തി സുരേഷ് പറഞ്ഞിരുന്നു. പങ്കാളിക്കൊപ്പം സൗഹൃദമാണ് താന്‍ ആഗ്രഹിക്കുന്നതെന്നും കീര്‍ത്തി സുരേഷ് അഭിമുഖത്തില്‍ പറഞ്ഞു.

Read more

കീര്‍ത്തിയെക്കുറിച്ച് പല ഗോസിപ്പുകളും വന്നിട്ടുണ്ട്. നടി പ്രണയത്തിലാണെന്ന് പലപ്പോഴും അഭ്യൂഹങ്ങള്‍ വന്നു. ഒരിക്കല്‍ സുഹൃത്തിനൊപ്പം പങ്കുവെച്ച ഫോട്ടോ ഗോസിപ്പുകള്‍ക്ക് കാരണമായിരുന്നു.