ഇനി അധിക നാളുകളില്ല, വധുവായി അണിഞ്ഞൊരുങ്ങാന്‍ കീര്‍ത്തി; വിവാഹം ഡിസംബര്‍ 12ന്

നടി കീര്‍ത്തി സുരേഷിന്റെ വിവാഹം ഡിസംബര്‍ 12ന് ഗോവയില്‍ നടക്കും. അടുത്ത കുടുംബാംഗങ്ങളും സുഹൃത്തുക്കളും മാത്രമാണ് അതിഥികള്‍. ബാല്യകാല സുഹൃത്തായ ആന്റണി തട്ടിലാണ് കീര്‍ത്തിയുടെ വരന്‍. 12-ാം തീയതി രാവിലെയാണ് ആദ്യത്തെ ചടങ്ങ്. പരമ്പരാഗത ഹിന്ദു ആചാരപ്രകാരമാണ് വിവാഹം.

ഈ ചടങ്ങില്‍ ഹിന്ദു തമിഴ് ബ്രാഹ്‌മണ ശൈലിയിലുളള വസ്ത്രമായിരിക്കും കീര്‍ത്തി ധരിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. അതിഥികള്‍ക്കും പ്രത്യേക ഡ്രസ് കോഡുണ്ട്. വൈകിട്ട് മറ്റൊരു ചടങ്ങും ഉണ്ടാകും. സൂര്യാസ്തമയത്തെ സാക്ഷിയാക്കിയുളള പ്രത്യേക ചടങ്ങായിരിക്കും ഇത്. രാത്രിയിലെ കാസിനോ നൈറ്റ് പാര്‍ട്ടിയോടെ ആയിരിക്കും വിവാഹാഘോഷങ്ങള്‍ അവസാനിക്കുക.

ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടായിരുന്നു വിവാഹവാര്‍ത്തകളോട് കീര്‍ത്തി പ്രതികരിച്ചത്. 15 വര്‍ഷമായി തുടരുന്ന ബന്ധമാണ് ഇത് എന്നാണ് താരം വ്യക്തമാക്കിയത്. 15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി എന്നാണ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി കുറിച്ചത്.

എഞ്ചിനീയറായ ആന്റണി ഇപ്പോള്‍ ബിസിനസുകാരനാണ്. കേരളം ആസ്ഥാനമായുള്ള ആസ്പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസിന്റെ ഉടമ കൂടിയാണ്. കഴിഞ്ഞ ദിവസം തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തില്‍ കീര്‍ത്തി ദര്‍ശനത്തിന് എത്തിയിരുന്നു. അച്ഛന്‍ സുരേഷ് കുമാര്‍, അമ്മ മേനക സുരേഷ്, സഹോദരി രേവതി സുരേഷ് എന്നിവര്‍ ഒപ്പമുണ്ടായിരുന്നു.

Latest Stories

മൂന്ന് മണിക്കൂറിന് ശേഷം യാത്രക്കാര്‍ക്ക് ആശ്വാസം; ഒടുവില്‍ വന്ദേഭാരത് എക്‌സ്പ്രസ് യാത്ര പുനഃരാരംഭിച്ചു

"വിരാട് കോഹ്‌ലിയുടെ ആഗ്രഹം പാകിസ്ഥാനിൽ വന്ന് ആ കാര്യം ചെയ്യണം എന്നായിരുന്നു"; മുൻ പേസർ ഷൊഹൈബ് അക്തറിന്റെ വാക്കുകൾ ഇങ്ങനെ

ഗുണ്ട ലിസ്റ്റില്‍ ഉള്‍പ്പെട്ട പ്രതിയുടെ പിതാവില്‍ നിന്ന് കൈക്കൂലി വാങ്ങി; പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍

"ഓസ്‌ട്രേലിയ പേടിച്ച് വിറയ്ക്കുന്നത് ആ താരത്തെ കണ്ടിട്ടാണ്, അവൻ അപകടകാരിയാണ്"; മൈക്കൽ ക്ലാർക്കിന്റെ വാക്കുകൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

അസമില്‍ ബീഫ് നിരോധിച്ചു; ബീഫ് കഴിക്കേണ്ടവര്‍ പാകിസ്ഥാനിലേക്ക് പോകണമെന്ന് അസം മന്ത്രി

വന്ദേഭാരത് എക്സ്പ്രസ് വഴിയിലായി; വാതില്‍ പോലും തുറക്കാനാകുന്നില്ലെന്ന് യാത്രക്കാര്‍

"നിന്റെ മടിയും ഫോണും ആദ്യം മാറ്റണം, ഇങ്ങനെ അലസനാകരുത്, എങ്കിൽ നിനക്ക് രക്ഷപെടാം"; ഉപദേശിച്ച് മുൻ ഇംഗ്ലണ്ട് താരം

ഒരു റൈറ്റ് പഞ്ച്, ഒരു ലെഫ്റ്റ് പിന്നെ അപ്പര്‍കട്ട്; ഇത് ജിവിഎം എഫക്ട്; ആവേശത്തിരയിളക്കി ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ് ടീസര്‍

ഡോളറിന് ബദല്‍ സാധ്യമോ? ഡീ ഡോളറൈസേഷന്‍ എന്ത്?; ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?

ഡോളറില്‍ നിന്നുള്ള ആഗോളമാറ്റം ട്രംപിന്റെ വെല്ലുവിളിയില്‍ നീങ്ങുമോ?