15 വര്‍ഷമായി പ്രണയത്തില്‍, വിവാഹം ഡിസംബറില്‍; ഒടുവില്‍ ആന്റണിയുടെ ചിത്രവുമായി കീര്‍ത്തി

ഈ ഡിസംബറില്‍ നടി കീര്‍ത്തി സുരേഷ് വിവാഹിതയാകുമെന്ന വിവരം അടുത്തിടെ പുറത്തുവന്നിരുന്നു. ദീര്‍ഘകാല സുഹൃത്തായ ആന്റണി തട്ടിലിനെ കീര്‍ത്തി വിവാഹം ചെയ്യാനൊരുങ്ങുകയാണ് എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കീര്‍ത്തിയുടെ പിതാവ് സുരേഷ് ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു.

എന്നാല്‍ കീര്‍ത്തിയോ ആന്റണിയോ ഒന്നും ഇക്കാര്യം പരസ്യമായി പ്രഖ്യാപിച്ചിട്ടില്ലായിരുന്നു. ഇപ്പോഴിതാ കേട്ട വാര്‍ത്തകള്‍ ശരിയാണെന്ന് സ്ഥിരീകരിച്ചിരിക്കുകയാണ് കീര്‍ത്തി. ഇന്‍സ്റ്റഗ്രാമില്‍ ആന്റണിക്കൊപ്പമുള്ള ചിത്രം പങ്കുവെച്ചുകൊണ്ടാണ് വിവാഹവാര്‍ത്തകളോട് താരം പ്രതികരിച്ചിരിക്കുന്നത്. 15 വര്‍ഷമായി തുടരുന്ന ബന്ധമാണ് ഇതെന്നാണ് കീര്‍ത്തി വ്യക്തമാക്കുന്നത്.

15 വര്‍ഷം, സ്റ്റില്‍ കൗണ്ടിങ് എപ്പോഴും ആന്റണി കീര്‍ത്തി എന്നാണ് ആന്റണിക്കൊപ്പമുള്ള ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ട് കീര്‍ത്തി കുറിച്ചത്. താരങ്ങള്‍ ഉള്‍പ്പടെ നിരവധി പേരാണ് പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്. ഞാന്‍ സന്തോഷം കൊണ്ട് നൃത്തം ചെയ്യുകയാണ് എന്നായിരുന്നു ഐശ്വര്യ ലക്ഷ്മിയുടെ കമന്റ്.

ദുബായ് കേന്ദ്രീകരിച്ചുള്ള ബിസിനസുകാരനാണ് ആന്റണി തട്ടില്‍. കേരളം ആസ്ഥാനമായുള്ള ആസ്‌പെറോസ് വിന്‍ഡോസ് സൊല്യൂഷന്‍ ബിസിനസ്സിന്റെ ഉടമ കൂടിയാണ് ആന്റണി. ഡിസംബര്‍ 11, 12 തീയതികളില്‍ ഗോവയില്‍ വച്ചാകും വിവാഹം നടക്കുക. വിവാഹ ആഘോഷങ്ങള്‍ ഡിസംബര്‍ 9 മുതല്‍ ആരംഭിക്കും.

മൂന്ന് ദിവസത്തെ ആഘോഷമായിരിക്കും. ദളപതി വിജയ്, ചിരഞ്ജീവി, വരുണ്‍ ധവാന്‍, ശിവകാര്‍ത്തികേയന്‍, അറ്റ്ലി, നാനി തുടങ്ങിയ താരങ്ങള്‍ വിവാഹത്തില്‍ പങ്കെടുക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഏതൊക്കെ താരങ്ങള്‍ എത്തും എന്ന കാര്യത്തില്‍ സ്ഥീകരണമൊന്നുമില്ല.

Latest Stories

ഭീമ-കൊറേഗാവ് എൽഗർ പരിഷത്ത് കേസിൽ റോണ വിൽസണും സുധീർ ധവാലെയ്ക്കും ബോംബെ ഹൈക്കോടതി ജാമ്യം അനുവദിച്ചു; ആറ് പേര് ഇപ്പോഴും ജയിലിൽ തുടരുന്നു

താലിബാൻ്റെ അഭ്യർത്ഥന പ്രകാരം അഫ്ഗാൻ അഭയാർത്ഥികളുടെ പുനരധിവാസത്തിന് പിന്തുണ നൽകുമെന്ന് ഇന്ത്യ

അഞ്ചടിച്ച് അഞ്ച് കളിയുടെ വിജയരഹിത യാത്രക്ക് അവസാനം കുറിച്ച് ഗോകുലം കേരള

ലൈംഗികാധിക്ഷേപ കേസിൽ വ്യവസായ പ്രമുഖൻ ബോബി ചെമ്മണ്ണൂർ അറസ്റ്റിൽ

അപ്രതീക്ഷിതം, കിവീസ് സൂപ്പര്‍ ബാറ്റര്‍ അന്താരാഷ്ട്ര ക്രിക്കറ്റില്‍നിന്ന് വിരമിച്ചു!

ഇരുപത്തിയഞ്ച് വർഷത്തെ കാത്തിരിപ്പ്; ഒടുവിൽ കലകിരീടം വടക്കുന്നാഥന്റെ മണ്ണിൽ

അവന്‍ വേറെ ലോകത്താണ്, എപ്പോള്‍ വീട്ടിലേക്ക് തിരികെ എത്താം എന്നതിലാവും അവന്‍റെ ആദ്യ പരിഗണന; ഇന്ത്യന്‍ താരത്തെ കുറിച്ച് ഓസീസ് ഇതിഹാസം

'ദീദിക്ക് നന്ദി'യെന്ന് കെജ്രിവാള്‍; ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ആംആദ്മി പാര്‍ട്ടിയ്ക്ക് തൃണമൂല്‍ കോണ്‍ഗ്രസിന്റെ പിന്തുണ

നടക്കേണ്ടത് 5 ദിവസത്തെ ടെസ്റ്റ് മത്സരം, നടന്നത് ഏകദിനത്തെക്കാൾ ചെറിയ പോരാട്ടം; സൗത്താഫ്രിക്കയുടെ നാണകെട്ട റെക്കോഡ് ഇങ്ങനെ

'പൊന്‍മുട്ടയിടുന്ന താറാവിനെ കൊല്ലരുത്'; ബുംറയെ ഇന്ത്യയുടെ ക്യാപ്റ്റനാക്കുന്നതിനെതിരെ കൈഫ്