കീര്‍ത്തിയുടെ കൈയിലുള്ളത് സ്‌ക്രീന്‍ പൊട്ടിയ മൊബൈലോ? ഡാന്‍സ് ക്ലബ്ബിലെ ചിത്രങ്ങള്‍ ചര്‍ച്ചയാകുന്നു!

കഴിഞ്ഞ ദിവസം അന്താരാഷ്ട്ര ഡാന്‍സ് ദിനം എന്ന ഹാഷ്ടാഗോടെ നടി കീര്‍ത്തി സുരേഷ് പങ്കുവച്ച ചിത്രങ്ങള്‍ ശ്രദ്ധ നേടിയിരുന്നു. ഒരു പാര്‍ട്ടിയില്‍ നൃത്തം ചെയ്യുന്ന ചിത്രങ്ങളാണിത്. ‘എല്ലാ ദിവസവും ചെയ്യുന്നതാണ് പക്ഷെ ഇന്ന് കുറച്ചുകൂടി വ്യക്തമായി ചെയ്യുന്നു’ എന്ന ക്യാപ്ഷനോടെയാണ് നടി ചിത്രങ്ങള്‍ പങ്കുവച്ചത്.

ചിത്രങ്ങള്‍ പങ്കുവച്ചതോടെ വൈറലായി മാറിയത് നടിയുടെ കൈയിലുള്ള മൊബൈല്‍ ഫോണ്‍ ആണ്. സ്‌ക്രീന്‍ പൊട്ടിയ മൊബൈല്‍ ആണോ ഇത് എന്ന ചോദ്യമാണ് ഇതോടെ സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്. കീര്‍ത്തി കൈയ്യില്‍ പിടിച്ചിരിക്കുന്ന ഫോണ്‍ കണ്ടാല്‍ സ്‌ക്രീന്‍ പൊട്ടിയത് പോലെ തോന്നും. എന്നാല്‍ ഇത് ഫോണിന്റെ കവര്‍ ആണ് എന്നാണ് ചിലരുടെ അഭിപ്രായം.

ഫോണിന്റെ കവറിലെ ഡിസൈന്‍ ആണ് സ്‌ക്രീന്‍ പൊട്ടിയത് പോലെ തോന്നിക്കുന്നത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ എത്തുന്ന കമന്റുകള്‍. ഇതിനൊപ്പം ഡാന്‍സ് ക്ലബില്‍ നിന്നുള്ള ചിത്രങ്ങള്‍ക്ക് വിമര്‍ശനം ഉന്നയിക്കുന്നുമുണ്ട്. നിഷ്‌കളങ്കയായ കീര്‍ത്തിയെ നഷ്ടപ്പെട്ടുവെന്നാണ് കമന്റുകളില്‍ പറയുന്നത്.

അതേസമയം, സൈറണ്‍ എന്ന ചിത്രമാണ് താരത്തിന്റെതായി ഒടുവില്‍ തിയേറ്ററുകളിലെത്തിയത്. അടുത്തിടെ താരത്തിന്റെതായി പുറത്തിറങ്ങിയ മിക്ക സിനിമകളും ഫ്‌ളോപ്പ് ആയിരുന്നു. ഭോല ശങ്കര്‍, വാശി, സര്‍ക്കാരു വാരി പാട്ട, ഗുഡ് ലക്ക് സാനി എന്നീ സിനിമകള്‍ തിയേറ്ററില്‍ പരാജയമായിരുന്നു.

എന്നാല്‍ ദസറ എന്ന നാനി ചിത്രവും മാമന്നന്‍ എന്ന ഫഹദ് ചിത്രവും സൂപ്പര്‍ ഹിറ്റ് ആയിരുന്നു. എങ്കിലും കീര്‍ത്തിയുടെ പ്രകടനത്തിന് അധികം അഭിപ്രായങ്ങള്‍ ലഭിച്ചിരുന്നില്ല. രഘുതാത്ത, റിവോള്‍വര്‍ റിത, കന്നിവെടി, ബേബി ജോണ്‍ എന്നീ ചിത്രങ്ങളാണ് നടിയുടെതായി ഒരുങ്ങി കൊണ്ടിരിക്കുന്നത്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ