കളക്ഷന്‍ പെരുപ്പിച്ച് കാണിക്കുന്ന സിനിമകള്‍ക്ക് താക്കീത്, നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടി; പ്രൊഡ്യൂസേഴ്‌സ് അസോസിയഷന്റെ തീരുമാനം

കളക്ഷന്‍ പെരുപ്പിച്ച് കാണിക്കാന്‍ വേണ്ടി തിയേറ്ററുകളില്‍ ആളെകയറ്റുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ താക്കീതുമായി കേരളാ ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍. ഈ പ്രവണത വ്യവസായത്തിന് ഗുണകരമല്ലെന്നും ഇത്തരം പ്രവൃത്തികള്‍ ചെയ്യുന്ന നിര്‍മ്മാതാക്കള്‍ക്കെതിരെ നടപടിയെടുക്കുമെന്നും അവര്‍ അറിയിച്ചു. ഒ.ടി.ടി അവകാശം ജിയോ സിനിമയ്ക്ക് വിറ്റ് നല്‍കാം എന്ന ഉറപ്പിന്‍മേല്‍ നിര്‍മ്മാതാക്കളെ ചൂഷണം ചെയ്യുന്നതിനെ കുറിച്ചും അസോസിയേഷന്‍ സംസാരിച്ചു. കൊച്ചിയില്‍ ചേര്‍ന്ന കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയഷന്‍ ഭരണസമിതി യോഗമാണ് തീരുമാനമെടുത്തത്.

പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ പുറത്തിറക്കിയ പത്രക്കുറിപ്പ്:

മലയാള സിനിമാമേഖലയില്‍ നിലവില്‍ നിലനില്‍ക്കുന്ന ഗുരുതര വിഷയങ്ങളിന്‍മേല്‍ 25.06.2024ല്‍ കൂടിയ കേരള ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ ഭരണസമിതി യോഗം ആശങ്ക അറിയിക്കുകയും തുടര്‍ നടപടികള്‍ കൈക്കൊള്ളാന്‍ തീരുമാനിക്കുകയും ചെയ്തു.

ചലച്ചിത്രങ്ങളുടെ ഒ.ടി.ടി അവകാശം ജിയോ സിനിമയ്ക്ക് വിറ്റ് നല്‍കാം എന്ന ഉറപ്പിന്‍മേല്‍ ചില ആളുകള്‍ നിര്‍മ്മാതാക്കളെ ചൂഷണം ചെയ്യുന്നത് സംബന്ധിച്ച് വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ഈ വിഷയം ജിയോ സിനിമയുടെ അധികാരികളുടെ ശ്രദ്ധയില്‍ പെടുത്തുകയും, എന്നാല്‍ ഒ.ടി.ടി അവകാശം വാങ്ങി നല്‍കാന്‍ ആരെയും ഏല്‍പ്പിച്ചിട്ടില്ല എന്ന ജിയോ സിനിമയുടെ മറുപടി ലഭിച്ചതിനാല്‍ ഈ വിഷയത്തില്‍ നിലവില്‍ ലഭിച്ചിരിക്കുന്ന തെളിവുകളുടെ അടിസ്ഥാനത്തില്‍ തട്ടിപ്പ് നടത്തിയ മിനിമാക്സ് എന്ന സ്ഥാപനത്തിനെതിരെയും അതുമായി ബന്ധപ്പെട്ട വ്യക്തികള്‍ക്കെതിരെയും നിയമപരമായ നടപടികള്‍ കൈകൊള്ളാന്‍ യോഗം തീരുമാനിച്ചു.

നിലവില്‍ പല ചിത്രങ്ങളുടെയും കളക്ഷന്‍ പെരുപ്പിച്ച് കാണിക്കാന്‍ വേണ്ടി തിയേറ്ററുകളില്‍ ആളെകയറ്റുന്ന ഒരു പ്രവണത നിലവിലുള്ളതായി മനസിലാക്കുന്നു. ആയത് വ്യവസായത്തിന് ഒട്ടും ഗുണകരമല്ലാത്തതിനാല്‍ ഇത്തരം നടപടികള്‍ കൈകൊള്ളുന്ന നിര്‍മ്മാതാക്കള്‍ക്ക് എതിരെ കര്‍ശന നടപടി എടുക്കുവാനും, ഇടനിലക്കാരായി പ്രവര്‍ത്തിക്കുന്ന പിആര്‍ ഏജന്‍സിക്കെതിരെ ആവശ്യമായ നിയമനടപടികള്‍ കൈക്കൊള്ളാനും കൂടാതെ സിനിമ റിവ്യൂവിലൂടെ സാമ്പത്തിക നേട്ടം ഉണ്ടാക്കുന്ന വ്യക്തികള്‍ക്കെതിരെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേഡ് നിഷ്‌കര്‍ഷിക്കുന്ന നിയമപ്രകാരം ശക്തമായ നടപടികള്‍ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധപ്പെട്ട ഏജന്‍സിക്ക് പരാതി നല്‍കാനും തീരുമാനിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം