കാന്‍ ചലച്ചിത്രമേളയില്‍ കേരളത്തിന്റെ യശസ്സുയര്‍ത്തിപ്പിടിച്ച ചലച്ചിത്രപ്രവര്‍ത്തകരെ ആദരിച്ച് കേരള സർക്കാർ. ഗ്രാന്റ് പ്രി പുരസ്‌കാരം നേടിയ ‘ഓള്‍ വി ഇമാജിന്‍ ഏസ് ലൈറ്റ്’ എന്ന ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതി, ദിവ്യപ്രഭ, ഹൃദു ഹാറൂണ്‍, അസീസ് നെടുമങ്ങാട് എന്നിവരെയും മേള അന്താരാഷ്ട്ര തലത്തിലെ മികച്ച ഛായാഗ്രാഹകര്‍ക്കു നല്‍കുന്ന അംഗീകാരമായ പിയര്‍ ഓങ്ജന്യൂ എക്സലന്‍സ് ഇന്‍ സിനിമറ്റോഗ്രഫി പുരസ്‌കാരത്തിന് അര്‍ഹനായ സന്തോഷ് ശിവൻ എന്നിവരെയുമാണ് സർക്കാർ ആദരിച്ചത്.
കുവൈറ്റ് തീപിടുത്തത്തിന്റെ പശ്ചാത്തലത്തിൽ ആഘോഷപരിപാടികൾ പൂർണ്ണമായും ഒഴിവാക്കികൊണ്ട് മുഖ്യമന്ത്രിയുടെ ചേംബറിലായിരുന്നു ചടങ്ങ് സംഘടിപ്പിച്ചത്.
View this post on Instagram
സെക്രട്ടേറിയറ്റിലെ കോൺഫറൻസ് ഹാളിൽ നടന്ന ലളിതമായ ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ താരങ്ങൾക്ക് പുരസ്കാരം സമ്മാനിച്ചു. കലാജീവിതത്തിൽ ഇനിയും വലിയ ഉയരങ്ങൾ കീഴടക്കാൻ സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.
Read more
സാംസ്കാരിക വകുപ്പ് മന്ത്രി ശ്രീ. സജി ചെറിയാൻ അധ്യക്ഷത വഹിച്ചു. ബഹു.വിദ്യാഭ്യാസ വകുപ്പ് മന്ത്രി ശ്രീ.വി. ശിവൻകുട്ടി, ശ്രീ. എ . എ.റഹീം എം.പി. ബഹു. തിരുവനന്തപുരം മേയർ ശ്രീമതി ആര്യ രാജേന്ദ്രൻ, സാംസ്കാരിക വകുപ്പ് സെക്രട്ടറി ശ്രീ. രാജൻ ഖോബ്രഗഡെ ഐ.എ.എസ്, സാംസ്കാരിക വകുപ്പ് ഡയറക്ടർ ശ്രീമതി എൻ. മായ ഐ.എഫ്.എസ്., കേരള സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർമാൻ ശ്രീ. ഷാജി എൻ. കരുൺ, കേരള സംസ്ഥാന സാംസ്കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ ശ്രീ. മധുപാൽ, ചലച്ചിത്ര അക്കാദമി വൈസ് ചെയർമാൻ ശ്രീ. പ്രേംകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി ശ്രീ.സി.അജോയ് നന്ദി പ്രകാശിപ്പിച്ചു.