അഞ്ച് പേജുകള്‍ എവിടെ? പ്രമുഖരുടെ ലൈംഗികാതിക്രമ വിവരങ്ങള്‍ ഒഴിവാക്കി; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സര്‍ക്കാരിന്റെ കടുംവെട്ട്

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ നിര്‍ണായക ഭാഗങ്ങള്‍ സര്‍ക്കാര്‍ ഒഴിവാക്കിയത് വിവാദമാകുന്നു. വിവരാവകാശ കമ്മീഷന്‍ പുറത്തുവിടാമെന്ന് ഉറപ്പ് നല്‍കിയ വിവരങ്ങള്‍ നിലവില്‍ പുറത്ത് വന്ന റിപ്പോര്‍ട്ടില്‍ ഇല്ല. അഞ്ച് പേജുകളാണ് സര്‍ക്കാര്‍ മുന്നറിയിപ്പില്ലാതെ ഒഴിവാക്കിയത്.

ലൈംഗികാതിക്രമം സംബന്ധിച്ച് തങ്ങള്‍ക്ക് മുന്നില്‍ എത്തിയ മൊഴികള്‍ വിശ്വസിക്കാതിരിക്കാന്‍ ആവില്ലെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇത് കഴിഞ്ഞുള്ള അഞ്ച് പേജുകളാണ് പൂര്‍ണമായി ഒഴിവാക്കിയത്. വ്യക്തികളുടെ സ്വകാര്യതയെ ഹനിക്കുന്ന ഭാഗങ്ങള്‍ ഒഴിവാക്കുമെന്ന് നേരത്തെ തന്നെ സാംസ്‌കാരിക വകുപ്പ് അറിയിച്ചിരുന്നു.

എന്നാല്‍ ഒഴിവാക്കിയതായി വിവരവകാശ കമ്മീഷന്‍ അറിയിച്ച പാരാഗ്രാഫുകള്‍ കൂടാതെ 97 മുതല്‍ 107 വരെയുള്ള 11 പാരാഗ്രാഫുകള്‍ അധികമായി ഒഴിവാക്കി എന്നാണ് പുറത്തുവരുന്ന വിവരങ്ങള്‍. മലയാള സിനിമയിലെ പ്രമുഖരായ വ്യക്തികള്‍ ഉള്‍പ്പെട്ട ലൈംഗികാതിക്രമം സംബന്ധിച്ച വിവരങ്ങള്‍ ഉള്‍പ്പെടെ പേജുകള്‍ ആരുമറിയാതെ സര്‍ക്കാര്‍ ഒഴിവാക്കി എന്ന ആക്ഷേപമാണ് നിലവില്‍ ഉയരുന്നത്.

അതേസമയം, റിപ്പോര്‍ട്ടില്‍ പറയുന്ന അക്രമികള്‍ക്കെതിരെ എന്തുകൊണ്ടാണ് സര്‍ക്കാര്‍ നടപടി സ്വീകരിക്കാത്തത് എന്ന വിമര്‍ശനവും ഉയര്‍ന്നുണ്ട്. എന്നാല്‍ സ്വമേധയാ സര്‍ക്കാരിന് കേസ് എടുക്കാനാകില്ല എന്നാണ് മുഖ്യമന്ത്രി ഉള്‍പ്പെടെ പറഞ്ഞത്.

എന്നാല്‍ സര്‍ക്കാരിന് സ്വമേധയാ കേസ് എടുക്കാന്‍ സാധിക്കുമെന്ന്, പൊതുതാല്‍പ്പര്യ ഹര്‍ജി പരിഗണിച്ചു കൊണ്ട് ഇന്നലെ ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. സര്‍ക്കാരിനെതിരെ ശക്തമായ വിമര്‍ശനം ഉന്നയിച്ച കോടതി റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം സീല്‍ വച്ച കവറില്‍ കോടതിയില്‍ ഹാജരാക്കാന്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു.

Latest Stories

കോണ്‍ഗ്രസിന്റെ വിജയത്തിന്റെ പങ്ക് എസ്ഡിപിഐക്കും ജമാഅത്തെ ഇസ്ലാമിക്കും; യുഡിഎഫ് പാലക്കാട് വര്‍ഗീയ കക്ഷികളെ കൂട്ട് പിടിച്ചെന്ന് എംവി ഗോവിന്ദന്‍

ഭരണവിരുദ്ധ വികാരം ഇല്ല; പാലക്കാട് വര്‍ഗീയതയ്‌ക്കെതിരെ വോട്ടുകള്‍ ലഭിച്ചെന്ന് മുഖ്യമന്ത്രി

മഹാരാഷ്ട്രയിലെ വോട്ടര്‍മാര്‍ക്ക് നന്ദി; വിജയത്തിന് പിന്നാലെ നന്ദി അറിയിച്ച് പ്രധാനമന്ത്രി

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു