സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് പ്രഖ്യാപനം ബുധനാഴ്ച; മാമാങ്കവും മരക്കാറും തണ്ണീര്‍ മത്തനും അടക്കം 119 സിനിമകള്‍ മത്സരരംഗത്ത്

സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് നിര്‍ണയം അവസാന ഘട്ടത്തിലേക്ക്. ഈ ബുധനാഴ്ചയാണ് അവാര്‍ഡ് പ്രഖ്യാപനം. ബിഗ് ബജറ്റ് ചിത്രങ്ങളും മികച്ച ചെറിയ ചിത്രങ്ങളുമടക്കം 119 സിനിമകളാണ് മത്സര രംഗത്തുള്ളത്. മരക്കാര്‍ അറബിക്കടലിന്റെ സിംഹം (പ്രിയദര്‍ശന്‍), ലൂസിഫര്‍ (പൃഥ്വിരാജ്) തുടങ്ങി മോഹന്‍ലാലിന്റെ രണ്ട് വമ്പന്‍ സിനിമകളാണ് മത്സരിക്കുന്നത്.

ഇട്ടിമാണി മെയ്‌സ് ഇന്‍ ചൈനയും (ബിബി കൊച്ചാപ്പു, ജോജു റാഫേല്‍) മത്സരരംഗത്തുണ്ട്. മമ്മൂട്ടിയുടെ മാമാങ്കം (എം. പത്മകുമാര്‍) ആണ് മത്സരിക്കുന്ന മറ്റൊരു ബിഗ് ബജറ്റ് ചിത്രം. ഉണ്ടയും (ഖാലിദ് റഹ്മാന്‍) പതിനെട്ടാം പടിയും (ശങ്കര്‍ രാമകൃഷ്ണന്‍) രംഗത്തുണ്ട്.

ഛായാഗ്രാഹകനും സംവിധായകനുമായ മധു അമ്പാട്ട് (ചെയര്‍മാന്‍), സംവിധായകരായ സലിം അഹമ്മദ്, എബ്രിഡ് ഷൈന്‍, ഛായാഗ്രാഹകന്‍ വിപിന്‍ മോഹന്‍, എഡിറ്റര്‍ എല്‍.ഭൂമിനാഥന്‍, സൗണ്ട് എന്‍ജിനീയര്‍ എസ്.രാധാകൃഷ്ണന്‍, പിന്നണി ഗായിക ലതിക, നടി ജോമോള്‍, എഴുത്തുകാരന്‍ ബെന്യാമിന്‍,ചലച്ചിത്ര അക്കാദമി സെക്രട്ടറി സി.അജോയ് (മെംബര്‍ സെക്രട്ടറി) എന്നിവര്‍ അടങ്ങുന്ന ജൂറിയാണ് അവാര്‍ഡ് നിര്‍ണയിക്കുന്നത്.

തണ്ണീര്‍മത്തന്‍ ദിനങ്ങള്‍ (എ.ഡി.ഗിരീഷ്), കുമ്പളങ്ങി നൈറ്റ്‌സ് (മധു സി.നാരായണന്‍), ജല്ലിക്കട്ട് (ലിജോ ജോസ് പെല്ലിശേരി), വൈറസ് (ആഷിഖ് അബു), വെയില്‍മരങ്ങള്‍ (ഡോ.ബിജു), കോളാമ്പി (ടി.കെ.രാജീവ്കുമാര്‍), പ്രതി പൂവന്‍കോഴി (റോഷന്‍ ആന്‍ഡ്രൂസ്), ഉയരെ (മനു അശോകന്‍), ആന്‍ഡ്രോയ്ഡ് കുഞ്ഞപ്പന്‍ (രതീഷ് പൊതുവാള്‍), അമ്പിളി (ജോണ്‍ പോള്‍ ജോര്‍ജ്), ഡ്രൈവിങ് ലൈസന്‍സ് (ജീന്‍ പോള്‍ ലാല്‍), തെളിവ് (എം.എ.നിഷാദ്), ജലസമാധി (വേണു നായര്‍), ഗ്രാമവൃക്ഷത്തിലെ കുയില്‍ (കെ.പി.കുമാരന്‍), ഫൈനല്‍സ് (പി.ആര്‍.അരുണ്‍), അതിരന്‍ (വിവേക് തോമസ് വര്‍ഗീസ്), പൊറിഞ്ചു മറിയം ജോസ് (ജോഷി), വികൃതി (എം.സി.ജോസഫ്), ഹാസ്യം (ജയരാജ്), മൂത്തോന്‍(ഗീതു മോഹന്‍ദാസ്), സ്റ്റാന്‍ഡ് അപ്പ് (വിധു വിന്‍സന്റ്), താക്കോല്‍ (കിരണ്‍ പ്രഭാകരന്‍), സത്യം പറഞ്ഞാല്‍ വിശ്വസിക്കുമോ (ജി.പ്രജിത്), കെഞ്ചീര (മനോജ് കാന), അഭിമാനിനി (എം.ജി.ശശി), കള്ളനോട്ടം (രാഹുല്‍ റിജി നായര്‍), ബിരിയാണി (സജിന്‍ ബാബു) തുടങ്ങിയവയാണു മത്സര രംഗത്തുള്ള ശ്രദ്ധേയ ചിത്രങ്ങള്‍.

വിചിത്ര പേരുകളുള്ള ചില സിനിമകളും മത്സരിക്കുന്നുണ്ട്. പി.ആര്‍.അരുണിന്റെ “രംപുന്തനവരുതി”, ഷെറിയുടെ സിനിമ “കഖഗഘങ ചഛജഝഞ ടഠഡഢണ തഥദധന പഫബഭമ യരലവശഷസഴറ”.

മത്സരരംഗത്തുള്ള മറ്റ് സിനിമകള്‍:

ചാച്ചാജി (എം.ഹാജാ മൊയ്‌നു), തുരീയം (ജിതിന്‍ കുമ്പുക്കാട്ട്), തി.മി.രം (ശിവറാം മണി), സ്വനാശം (പ്രിജുകുമാര്‍ ഹൃദയ് ആയൂഷ്), ഇടം (ജയ ജോസ് രാജ്), രക്ത സാക്ഷ്യം (ബിജുലാല്‍), കാറ്റ് കടല്‍ അതിരുകള്‍ (സമദ് മങ്കട), മൊഹബത്തിന്‍ കുഞ്ഞബ്ദുള്ള (ഷാനു സമദ്), ഇഷ്‌ക് (അനുരാജ് മനോഹര്‍), സ്ത്രീ സ്ത്രീ (ആര്‍.ശ്രീനിവാസന്‍), വിശുദ്ധ പുസ്തകം (ഷാബു ഉസ്മാന്‍ കോന്നി), ഹൃദ്യം (കെ.സി.ബിനു), എന്റെ സത്യാന്വേഷണ പരീക്ഷകള്‍ (കുക്കു സുരേന്ദ്രന്‍), വിശുദ്ധ രാത്രികള്‍ (ഡോ.എസ്.സുനില്‍), സ്വര്‍ണ മത്സ്യങ്ങള്‍ (ജി.എസ്.പ്രദീപ്), ജൂണ്‍ (അഹമ്മദ് കബീര്‍), കാടോരം (മുഹമ്മദ് സജില്‍), പ്രേമിക (സജീവ് കിളികുലം), ബിലാത്തിക്കുഴല്‍ (എ.കെ.വിനു), വാസന്തി (റഹ്മാന്‍ ബ്രദേഴ്‌സ്), നീയും ഞാനും (എ.കെ.സാജന്‍), സമയ യാത്ര (വിതുര സുധാകരന്‍), നാന്‍ പെറ്റ മകന്‍ (സജി എസ്.പാലമേല്‍), വേലത്താന്‍ (കരിമാടി രാജേന്ദ്രന്‍), ട്രിപ്പ് (അന്‍വര്‍ അബ്ദുള്ള,എം.ആര്‍.ഉണ്ണി), എടക്കാട് ബറ്റാലിയന്‍ (സ്വപ്‌നേഷ് കെ.നായര്‍), കുട്ടിയപ്പനും ദൈവദൂതരും (ഗോകുല്‍ ഹരിഹരന്‍)

തൊട്ടപ്പന്‍ (ഷാനവാസ് കെ.ബാവക്കുട്ടി), എ.ഫോര്‍ ആപ്പിള്‍ (മധു എസ്.കുമാര്‍,ശ്രീകുമാര്‍), എവിടെ (കെ.കെ.രാജീവ്), സമന്വയം (പി.പി.ഗോവിന്ദന്‍), ഫോര്‍ട്ടി വണ്‍ (ലാല്‍ ജോസ്), മാര്‍ജാര ഒരു കല്ലുവച്ച നുണ (രാകേഷ് ബാല), വരി ദ സെന്റന്‍സ് (ശ്രീജിത്ത് പൊയില്‍ക്കാവ്), തമാശ (അഷ്‌റഫ് ഹംസ), രമേശന്‍ ഒരു പേരല്ല (സുജിത് വിഘ്‌നേശ്വര്‍), മരണം ദുര്‍ബലം (വിജയന്‍ ബാലകൃഷ്ണന്‍), ലോനപ്പന്റെ മാമ്മോദീസ (ലിയോ തദേവൂസ്), ആത്മവിദ്യാലയം (ഡോ.ചുങ്കത്ത്), ഒരു പക്കാ നാടന്‍ പ്രേമം (വിനോദ് നെട്ടതാന്നി), പി.കെ.റോസി (ശശി നടുക്കാട്), കമല (രഞ്ജിത് ശങ്കര്‍), കോടതി സമക്ഷം ബാലന്‍ വക്കീല്‍ (ബി ഉണ്ണികൃഷ്ണന്‍), മൂന്നാം പ്രളയം (രതീഷ് രാജു), വകതിരിവ് (കെ.കെ.മുഹമ്മദ് അലി), മൈ ലക്കി നമ്പര്‍ ഈസ് ബ്ലാക്ക് (ആത്മബോധ്), ഇരുട്ട് (സതീഷ് ബാബുസേനന്‍,സന്തോഷ് ബാബു സേനന്‍), ശ്യാമരാഗം (സേതു എയ്യാല്‍), വൃത്താകൃതിയിലുള്ള ചതുരം (ആര്‍.കെ.കൃഷാന്ദ്,ഗീതാഞ്ജലി)

ഓടുന്നോന്‍(കെ.വി.നൗഷാദ്), റണ്‍ കല്യാണി (ജെ.ഗീത), കക്ഷി അമ്മിണിപ്പിള്ള (ദിന്‍ജിത് അയ്യാതന്‍), കാക്കപ്പൊന്ന് (ദിനേശ് ഗോപാല്‍), മാര്‍ച്ച് രണ്ടാം വ്യാഴം (ജഹാംഗീര്‍ ഉമ്മര്‍), മുന്തിരി മൊഞ്ചന്‍ (കെ.പി.വിജിത്), കാറ്റിനരികെ (റോയ് ജോസഫ് കാരക്കാട്ട്), കോഴിപ്പോര് (ജിനോയ് ജനാര്‍ദനന്‍), മൗനാക്ഷരങ്ങള്‍ (ദേവദാസ് കല്ലുരുട്ടി), ലെസണ്‍സ് (നാലു സംവിധായകര്‍), കെട്ട്യോളാണ് എന്റെ മാലാഖ (നിസാം ബഷീര്‍), ചെറിയ ചെറിയ വലിയ കാര്യങ്ങള്‍ (രവീന്ദ്രനാഥ്), ചങ്ങായി (സുദേഷ് കുമാര്‍), സൈറയും ഞാനും (കെ.എസ്.ധര്‍മരാജന്‍), പുള്ള്(റിയാസ്,പ്രവീണ്‍), ലൂക്ക (അരുണ്‍ ബോസ്), ഒരു വടക്കന്‍ പെണ്ണ് (ഇര്‍ഷാദ് ഹമീദ്), സമീര്‍ (റഷീദ് പാറയ്ക്കല്‍), സെയ്ഫ് (പ്രദീപ് കളിപ്പുറയത്ത്), കണ്‍ഫഷന്‍സ് ഓഫ് എ കുക്കു (ജയ് ജിതിന്‍ പ്രകാശ്), മുത്തശിക്കൊരു മുത്ത് (അനില്‍ കരകുളം), ബിഗ് സല്യൂട്ട് (എകെബി കുമാര്‍), ലോന (ബിജു ബര്‍ണാര്‍ഡ്), ഹെലന്‍ (മാത്തുക്കുട്ടി സേവ്യര്‍), പട്ടാഭിരാമന്‍ (കണ്ണന്‍ താമരക്കുളം), കലാമണ്ഡലം ഹൈദരാലി (കിരണ്‍ ജി.നാഥ്), ഒരു ദേശ വിശേഷം (എം.ആര്‍.നാരായണന്‍), സാക്ഷി (സൂര്യ സുന്ദര്‍), കറുപ്പ് (ടി.ദീപേഷ്), സുല്ല് (വിഷ്ണു ഭരദ്വാജ്), നാനി (സംവിദ് ആനന്ദ്), ഒറ്റച്ചോദ്യം(അനീഷ് ഉറുമ്പില്‍)

Latest Stories

വിജയാഘോഷത്തിനിടെ കുഴഞ്ഞുവീണ് പിസി വിഷ്ണുനാഥ്; ആരോഗ്യനില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍

'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കുതിച്ചുയര്‍ന്ന് എങ്ങോട്ടാണ് ഈ പോക്ക്? സ്വര്‍ണവിലയില്‍ ഇന്നും വര്‍ദ്ധനവ്

ഐ-ലീഗ്: ശ്രീനിധി ഡെക്കാനെ തകർത്ത് ഗോകുലം കേരള

മറാത്തയില്‍ എതിരില്ലാ ബിജെപി, ജാര്‍ഖണ്ടില്‍ സമാധാനം കണ്ടു ഇന്ത്യ മുന്നണി; 'ചക്രവ്യൂഹം ഭേദിച്ച മോഡേണ്‍ അഭിമന്യു' മഹാരാഷ്ട്ര താമര പൂങ്കാവനം

കോകിലയ്ക്ക് പേടിയായിരുന്നു, കൊച്ചിയില്‍ ഒരുപാട് പ്രശ്‌നങ്ങളുണ്ടായി.. വൈക്കത്ത് ഞാന്‍ സ്‌കൂള്‍ കെട്ടും, രോഗികളെ പരിചരിക്കും: ബാല

ഗോവയില്‍ വിനായകന്റെ ഭരണിപ്പാട്ട്; വീഡിയോ വൈറലാകുന്നു

ലഭിച്ചത് പിണറായിസത്തിനെതിരെയുള്ള വോട്ട്; ചേലക്കരയില്‍ ലഭിച്ചത് വലിയ പിന്തുണയെന്ന് പിവി അന്‍വര്‍

"മുറിവേറ്റ സിംഹത്തിന്റെ ശ്വാസം ഗർജ്ജനത്തെക്കാൾ ഭയങ്കരമായിരുന്നു" - പെർത്തിൽ തിരിച്ചടി തുടങ്ങി ഇന്ത്യ

ആധാര്‍ കാര്‍ഡിലെ തിരുത്തലുകള്‍ ഇനി എളുപ്പമാകില്ല; നിബന്ധനകള്‍ കര്‍ശനം, ഗസറ്റ് വിജ്ഞാപനം നിര്‍ബന്ധം