സെലിബ്രിറ്റി ക്രിക്കറ്റിലെ ആദ്യ മത്സരത്തില്‍ തെലുങ്ക് വാരിയേഴ്‌സിനെ മലയര്‍ത്തിയിച്ച് കേരള സ്‌ട്രൈക്കേഴ്‌സ്. 64 റണ്‍സിനാണ് തെലുങ്ക് വാരിയേര്‍സിനോട് തോറ്റത്. തെലുങ്ക് വാരിയേഴ്‌സിന്റെ നായകന്‍ അഖില്‍ അക്കിനേനിയാണ് മാന്‍ ഓഫ് ദ മാച്ച്. ബെസ്റ്റ് ബാറ്റ്‌സ്മാന്‍ കേരള സ്‌ട്രൈക്കേഴ്‌സിന്റെ രാജീവ് പിള്ളയും ബെസ്റ്റ് ബൗളര്‍ തെലുങ്ക് വാരിയേഴ്‌സിന്റെ പ്രിന്‍സുമായി.
ടോസ് നേടിയ കേരള സ്‌ട്രൈക്കേഴ്‌സ് ക്യാപ്റ്റന്‍ ഉണ്ണി മുകുന്ദന്‍ ഫീല്‍ഡിംഗ് തിരഞ്ഞെടുക്കുകയായിരുന്നു. പിച്ച് ബൗളിംഗിന് യോജിച്ചതാണ് എന്നായിരുന്നു ഫീല്‍ഡിംഗ് തിരഞ്ഞെടുത്തതിന് ഉണ്ണി മുകുന്ദന്‍ പറഞ്ഞ കാരണം. എന്നാല്‍ ഉണ്ണി മുകുന്ദന്റെ വിലയിരുത്തല്‍ ശരിയല്ലെന്ന് തെളിയിക്കുന്ന തരത്തിലായിരുന്നു തെലുങ്ക് വാരിയേഴ്‌സിന്റെ ബാറ്റിംഗ്.
രണ്ട് സ്‌പെല്ലുകളില്‍ അര്‍ദ്ധ സെഞ്ച്വറി നേടിയ തെലുങ്ക് ക്യാപ്റ്റന്‍ അഖിലിന്റെ ബാറ്റിംഗ് ആണ് കേരള താര ടീമിനെ വന്‍ പരാജയത്തിലേക്ക് നയിച്ചത്. ഒപ്പം തെലുങ്ക് താരങ്ങള്‍ മികച്ച ബാറ്റിംഗ് നടത്തിയ പിച്ചില്‍ രാജീവ് പിള്ള ഒഴികെയുള്ള കേരള സ്‌ട്രൈക്കേഴ്‌സ് താരങ്ങള്‍ റണ്‍ നേടാന്‍ ഏറെ വിയര്‍ത്തു.
ഏഴാമത്തെ ഓവറില്‍ മൂന്നാം പന്തില്‍ 14 ബോളില്‍ 23 റണ്‍സ് എടുത്ത് ഉണ്ണി മുകുന്ദന്‍ ഔട്ടായിരുന്നു. തമന്റെ പന്തിലായിരുന്നു വിക്കറ്റ്. അടുത്ത ബോളില്‍ തന്നെ 0 റണ്‍സ് എടുത്ത വിവേക് ഗോപനും മടങ്ങി. രണ്ട് സ്‌പെല്ലിലും പൂജ്യം റണ്‍സാണ് വിവേക് ഗോപന്‍ നേടിയത്.
അടുത്ത ഓവറില്‍ തന്നെ രാജീവ് പിള്ളയുടെ ഇന്നിംഗ്‌സും തീര്‍ന്നതോടെ കേരളം സിസിഎല്‍ 2023ലെ ആദ്യ മത്സരം തോറ്റെന്ന് ഉറപ്പാക്കി. രണ്ടാം സ്‌പെല്ലില്‍ അശ്വിന്‍ ബാബുവും തമനുമായിരുന്നു തെലുങ്ക് വാരിയേഴ്‌സിന് വേണ്ടി ഓപ്പണിംഗിന് ഇറങ്ങിയത്. മികച്ച ഒരു തുടക്കമായിരുന്നു അശ്വിനും തമനും തെലുങ്ക് വാരിയേഴ്‌സിന് നല്‍കിയത്.