ബോക്സ് ഓഫീസില്‍ പുതിയ ചരിത്രം കുറിച്ച് കെജിഎഫ് ചാപ്റ്റര്‍ ടു. ബോളിവുഡില്‍ ഏറ്റവും കലക്ഷന്‍ നേടിയ രണ്ടാമത്തെ ചിത്രമായിരിക്കുകയാണ് കെജിഎഫിന്റെ ഹിന്ദി പതിപ്പ്. 400 കോടിയോടടുത്തിരിക്കുകയാണ് ചിത്രത്തിന്റെ ഹിന്ദി പതിപ്പിന്റെ ബോക്സ് ഓഫീസ് കലക്ഷന്‍. ആമിര്‍ ഖാന്‍ ചിത്രം ദംഗലിനെ പിന്നിലാക്കിയാണ് കെജിഎഫ് ഈ നേട്ടം സ്വന്തമാക്കിയത്.
നിലവില്‍ ഏറ്റവും കൂടുതല്‍ കലക്ഷന്‍ രണ്ട് ഹിന്ദി ചിത്രങ്ങളും തെന്നിന്ത്യന്‍ സിനിമകളുടെ മൊഴിമാറ്റമാണ്. ബാഹുബലി ദ കണ്‍ക്ലൂഷന്‍ ആണ് ഒന്നാം സ്ഥാനത്തുള്ളത്. രണ്ടാം സ്ഥാനത്ത് കെജിഎഫ് ചാപ്റ്റര്‍ 2 വും. നേരത്തെ രണ്ടാം സ്ഥാനത്തായിരുന്ന ദംഗല്‍ മൂന്നാം സ്ഥാനത്തേക്ക് തള്ളി. 510. 99 കോടിയാണ് ബാഹുബലിയുടെ ബോക്സ് ഓഫീസ് കലക്ഷന്‍. ദംഗലിന്റേത് 387.38 കോടിയും.
വേള്‍ഡ് വൈഡ് കലക്ഷനില്‍ കെജിഎഫിന് ദംഗലിനെ മറികടക്കാനായിട്ടില്ല. 2024 കോടിയാണ് ദംഗലിന്റെ ആഗോള കലക്ഷന്‍. 1810 കോടിയുമായി ബാഹുബലി ദ കണ്‍ക്ലൂഷനാണ് രണ്ടാം സ്ഥാനത്തുള്ളത്. 1056 കോടി നേടിയ കെജിഎഫ് 2 നാലാം സ്ഥാനത്താണ്.510. 99 കോടിയാണ് ബാഹുബലി രണ്ടാം ഭാഗത്തിന്റെ ഹിന്ദി പതിപ്പിന്റെ ബോക്സ് ഓഫീസ് കലക്ഷന്‍. ദംഗലിന്റേത് 387.38 കോടിയും.
ദംഗലിനെക്കൂടാതെ ബോളിവുഡില്‍ റെക്കോഡുകള്‍ തീര്‍ത്ത ചിത്രങ്ങളോരോന്നിനെയും കെജിഎഫ് 2 മലയര്‍ത്തിയടിച്ചിരിക്കുകയാണ്.