ഏറ്റവും മുന്നില്‍ റോക്കി ഭായ്, പിന്നിലാക്കിയത് 'അവഞ്ചേഴ്‌സി'നെയൊക്കെ; 'കെജിഎഫ് 2'വിന് വമ്പന്‍ നേട്ടം

ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടത് ‘അവഞ്ചേഴ്‌സി’ന്റെയോ ഹോളിവുഡ് സിനിമകളുടെയോ ട്രെയ്‌ലര്‍ അല്ലെന്ന് റിപ്പോര്‍ട്ടുകള്‍. പ്രേക്ഷകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ‘കെജിഎഫ് 2’വിന്റെ ടീസര്‍ ആണ് ലോകത്തില്‍ ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ടിരിക്കുന്നത് എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.

കെജിഎഫ് 2 ടീസറിന്റെ മൂന്ന് വര്‍ഷത്തെ ആകെ വ്യൂവേഴ്‌സ് 275 മില്യണ്‍ ആണ് (2.75 കോടി കാഴ്ച്ചക്കാര്‍). ഇത് ലോകമെമ്പാടും ആരാധകരുള്ള മാര്‍വലിന്റെ ‘അവഞ്ചേഴ്‌സ് ഇന്‍വിനിറ്റി വാര്‍’ സിനിമയുടെ ട്രെയ്‌ലറിന്റെ വ്യൂസിനേക്കാള്‍ വളരെ മുന്നിലാണ് എന്നത് ശ്രദ്ധേയമാണ്.

ആറ് വര്‍ഷം എടുത്താണ് ഇന്‍വിനിറ്റി വാര്‍ ട്രെയ്‌ലര്‍ 262 മില്യണ്‍ (2.67 കോടി) കാഴ്ച്ചക്കാരെ നേടിയത്. കെജിഎഫ് ചാപ്റ്റര്‍ 2വിന്റെ അപ്‌ഡേഷനായി അക്ഷമരായി കാത്തിരുന്ന പ്രേക്ഷകരുടെ മുന്നിലേക്കാണ് 2:15 മിനിറ്റ് ദൈര്‍ഘ്യം മാത്രമുള്ള ടീസറെത്തുന്നത്.

റോക്കി ഭായിയായി ഇന്ത്യന്‍ സിനിമ പ്രേമികള്‍ ഏറ്റെടുത്ത യാഷിന്റെ പിറന്നാള്‍ ദിനത്തില്‍ ആയിരുന്നു ടീസര്‍ വീഡിയോ എത്തിയത്. അതേസമയം, പ്രശാന്ത് നീലിന്റെ സംവിധാനത്തില്‍ ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനായാണ് ആരാധകര്‍ കാത്തിരിക്കുന്നത്. മൂന്നാം ഭാഗത്തിന്റെ സൂചന നല്‍കി കൊണ്ടായിരുന്നു രണ്ടാം ഭാഗം അവസാനിച്ചത്.

Latest Stories

ഛത്തീസ്ഗഢില്‍ മാവോയിസ്റ്റുകളുടെ കൂട്ട കീഴടങ്ങല്‍; 50 മാവോയിസ്റ്റുകള്‍ കീഴടങ്ങിയത് ബിജാപൂരില്‍

IPL 2025: യശസ്‌വി ജയ്‌സ്വാളിന്റെ കാര്യത്തിൽ തീരുമാനമായി; ടി 20 ഫോർമാറ്റിൽ നിന്ന് ഇപ്പോഴേ വിരമിച്ചോളൂ എന്ന് ആരാധകർ

ഹമാസ് ആയുധം താഴെവയ്ക്കും, നേതാക്കളെ പോകാന്‍ അനുവദിക്കും; ചര്‍ച്ചകള്‍ക്ക് തയ്യാറാണെന്ന് ബെഞ്ചമിന്‍ നെതന്യാഹു

IPL 2025: ഇങ്ങനെ ആണെങ്കിൽ നിന്റെ കാര്യത്തിൽ തീരുമാനമാകും രാഹുലേ; ആദ്യ മത്സരത്തിൽ തിളങ്ങാനാവാതെ കെ എൽ രാഹുൽ

എംപുരാന്‍- ബംജ്റംഗി ചരിത്രത്തില്‍ ശേഷിക്കും, ഹിന്ദുത്വ ഭീകരതയുടെ ഫാസിസത്തിന്റെ അടയാളമായി

ഈദുൽ ഫിത്വ്‌ർ ദിനത്തിൽ പലസ്തീനികളുടെ ടെന്റുകൾക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം

ഒഡീഷയില്‍ കമാഖ്യ എക്‌സ്പ്രസ്സ് ട്രെയിന്‍ പാളം തെറ്റി; ഒരു മരണം, 25 പേര്‍ക്ക് പരിക്ക്

IPL 2025: ബാറ്റ്‌സ്മാന്മാർ പേടിക്കുന്ന ഏക സ്പിൻ ബോളർ; അവനെട്ട് അടിക്കാൻ അവന്മാരുടെ മുട്ടിടിക്കും

ഹനുമാന്‍കൈന്‍ഡിനും ജോബി മാത്യുവിനും പ്രശംസ; വിഷു-ഈദ് ആശംസകള്‍ നേര്‍ന്ന് നരേന്ദ്ര മോദി

ഞങ്ങള്‍ തന്നെ പറയും ലെസ്ബിയന്‍സ് ആണെന്ന്.. ഞാന്‍ മോനോട് ചോദിച്ചിട്ടുണ്ട് അവന്‍ ഗേ ആണോന്ന്: മഞ്ജു പത്രോസ്