കെജിഎഫ് മൂന്നാംഭാഗം വെറും പറ്റിക്കലോ? ആരാധകര്‍ക്ക് സംശയം; ഒടുവില്‍ വെളിപ്പെടുത്തി എക്‌സിക്യുട്ടിവ് പ്രൊഡ്യൂസര്‍

ബോക്‌സ്ഓഫീസ് റെക്കോര്‍ഡുകള്‍ തകര്‍ത്തെറിഞ്ഞ് മുന്നേറുകയാണ് കെ.ജി.എഫ് ചാപ്ടര്‍ 2. സൂപ്പര്‍ഹിറ്റായ കെ.ജി.എഫിന്റെ രണ്ടാംഭാഗത്തിനായി കാത്തിരുന്ന ആരാധകരുടെ പ്രതീക്ഷയ്ക്കപ്പുറമുള്ള പ്രകടനമായിരുന്നു ചിത്രത്തിന്റേത്. ഈ മാസം 14നായിരുന്നു ചിത്രം തിയേറ്ററുകളിലെത്തിയത്. അതേസമയം ടെയില്‍ എന്‍ഡില്‍ നല്‍കിയ സൂചനകള്‍ പ്രകാരം അ ചിത്രത്തിന്റെ മൂന്നാം ഭാഗത്തെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയയില്‍ ഉള്‍(പ്പെടെ സജീവമാണ്.

കെ,ജിഎഫ് ചാപ്റ്റര്‍ 2 ന്റെ ടെയ്ല്‍ എന്‍ഡിലാണ് ഒരു മൂന്നാം ഭാഗത്തെക്കുറിച്ച് സംവിധായകന്‍ പ്രശാന്ത് നീല്‍ പ്രേക്ഷകര്‍ക്കുള്ള സൂചന നല്‍കിയിരിക്കുന്നത്. യാഷ് അവതരിപ്പിക്കുന്ന രാജ കൃഷ്ണപ്പ ബൈര്യ എന്ന റോക്കി ഭായ് വിദേശ രാജ്യങ്ങളില്‍ നടത്തിയ പ്രവര്‍ത്തനങ്ങളാവും ഈ ഭാഗത്തിലെന്നാണ് പുതിയ ചിത്രത്തില്‍ നിന്നുള്ള സൂചന. എന്നാല്‍ ഇത് അണിയറക്കാര്‍ ഒരു ഹൈപ്പിനു വേണ്ടി മാത്രം ചെയ്തതാണോ എന്ന സംശയമാണ് ആരാധകര്‍ ഉന്നയിക്കുന്നത്.

കെജിഎഫ് ആരാധകര്‍ക്ക് സന്തോഷത്തിനുള്ള വക നല്‍കുന്നതാണ് ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസറുടെ പ്രതികരണം.ചിത്രത്തിന് ഒരു മൂന്നാം ഭാഗം ഉണ്ടാവുമെന്നും ആ സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ ഇതിനകം ആരംഭിച്ചു കഴിഞ്ഞെന്നും എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ കാര്‍ത്തിക് ഗൗഡ പ്രതികരിച്ചു. കന്നഡ വാര്‍ത്താ ചാനലായ പബ്ലിക് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് കാര്‍ത്തിക്കിന്റെ പ്രതികരണം

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം