ആ മൂന്ന് വര്‍ഷം റോക്കി ഭായ് എവിടെയായിരുന്നു? കെജിഎഫ് ടീമിന്റെ വക വമ്പന്‍ സര്‍പ്രൈസ്; ചാപ്റ്റര്‍ 3 വരുന്നു, വീഡിയോ

കന്നഡ ഫിലിം ഇന്‍ഡസ്ട്രിയെ ഇന്ത്യന്‍ സിനിമയുടെ മുന്‍ നിരയിലേക്ക് മാറ്റി നിര്‍ത്തിയ ചിത്രമാണ് ‘കെജിഎഫ്’. 2018 ഡിസംബര്‍ 21ന് റിലീസ് ചെയ്ത ചിത്രം ചരിത്രം സൃഷ്ടിച്ചു. ഇതോടെ രണ്ടാം ഭാഗത്തിനായി പ്രേക്ഷകര്‍ കാത്തിരുന്നു. കഴിഞ്ഞ വര്‍ഷം ഏപ്രില്‍ 14ന് ആണ് കെജിഎഫ് ചാപ്റ്റര്‍ 2 എത്തിയത്.

രാജ്യമൊട്ടാകെ ആവേശം തീര്‍ത്ത സൂപ്പര്‍ഹിറ്റ് ചിത്രമായി കെജിഎഫ് ചാപ്റ്റര്‍ 2 മാറി. യാഷ് നായകനായെത്തിയ ചിത്രത്തില്‍ വില്ലനായ അധീരയായി എത്തിയത് ബോളിവുഡ് താരം സഞ്ജയ് ദത്ത് ആയിരുന്നു. നിരവധി കളക്ഷന്‍ റെക്കോഡുകളാണ് ചിത്രം തകര്‍ത്തത്.

ഇപ്പോഴിതാ ചിത്രം റിലീസ് ആയതിന്റെ ഒന്നാം വാര്‍ഷികത്തില്‍ ഒരു സര്‍പ്രൈസ് വീഡിയോ പുറത്തുവിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ചിത്രത്തിന്റെ മൂന്നാം ഭാഗത്തിനെ കുറിച്ചുള്ള വ്യക്തമായ സൂചന നല്‍കിയാണ് വീഡിയോ എത്തിയിരിക്കുന്നത്.

1978 മുതല്‍ 81 വരെയുള്ള കാലം റോക്കി ഭായി എവിടെയായിരുന്നു എന്ന ചോദ്യം വീഡിയോയിലുണ്ട്. കെജിഎഫ് ചാപ്റ്റര്‍ 2-ന്റെ പോസ്റ്റ് ക്രെഡിറ്റ് സീനില്‍ കെജിഎഫ് ചാപ്റ്റര്‍ 3യെ കുറിച്ച് സൂചന നല്‍കുന്നുണ്ട്. എന്നാല്‍ പിന്നീട് ഒരു ഔദ്യോഗിക വിവരങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല.

ഇപ്പോള്‍ പുറത്തുവന്ന വീഡിയോ വീണ്ടും ആരാധകരെ ആവേശത്തിലാക്കുകയാണ്. പ്രശാന്ത് നീല്‍ സംവിധാനം ചെയ്ത കെജിഎഫില്‍ ശ്രീനിധി ഷെട്ടി, അച്യുത് കുമാര്‍, മാളവിക അവിനാശ്, അനന്ത് നാഗ്, വസിഷ്ഠ എന്‍. സിംഹ, മിത വസിഷ്ട തുടങ്ങി നിരവധി താരങ്ങളാണ് പ്രധാന വേഷങ്ങളിലെത്തിയത്.

Latest Stories

അക്ഷരത്തെറ്റുകളില്‍ അന്വേഷണം ആവശ്യപ്പെട്ട് വിദ്യാഭ്യാസ മന്ത്രി; അന്വേഷണ ചുമതല വിദ്യാഭ്യാസ വകുപ്പ് ഡയറക്ടര്‍ക്ക്

IPL 2025: ഇനി ചെണ്ടകൾ എന്ന വിളി വേണ്ട, ബോളിങ്ങിൽ കൊൽക്കത്തയെ തളച്ച് ആർസിബി ബോളർമാർ; രാജകീയ തിരിച്ച് വരവെന്ന് ആരാധകർ

ജസ്റ്റിസ് യശ്വന്ത് വര്‍മയുടെ വീട്ടില്‍ നോട്ടുകെട്ടുകള്‍ കണ്ടെത്തിയ സംഭവം; പണം കണ്ടെത്തിയിട്ടില്ലെന്ന് താന്‍ പറഞ്ഞിട്ടില്ലെന്ന് ഫയര്‍ സര്‍വീസ് മേധാവി

IPL 2025: മോനെ കോഹ്ലി, നീ ഓപ്പണിംഗ് ബോളറുമായോ; ഐപിഎൽ സംഘാടകർക്ക് പറ്റിയത് വമ്പൻ അബന്ധം

59ാമത് ജ്ഞാനപീഠ പുരസ്‌കാരം നേടി വിനോദ് കുമാര്‍ ശുക്ല

IPL 2025: ഞാൻ കണ്ടടോ ആ പഴയ രഹാനയെ; ആദ്യ മത്സരത്തിൽ തകർപ്പൻ പ്രകടനവുമായി അജിങ്ക്യ രഹാനെ

ഭാര്യയ്ക്കും മക്കള്‍ക്കും നേരെ വെടിയുതിര്‍ത്ത് ബിജെപി നേതാവ്; മൂന്ന് കുട്ടികള്‍ കൊല്ലപ്പെട്ടു; പ്രതി പൊലീസ് കസ്റ്റഡിയില്‍

ആ പ്രവർത്തി ചെയ്ത് റൊണാൾഡോ സ്വയം ദ്രോഹിക്കുകയാണ്, അടുത്ത ലോകകപ്പിൽ അവന്റെ ആവശ്യമില്ല: ജിമ്മി ഫ്ലോയ്ഡ്

'ആശാവർക്കർമാരെ കണ്ടത് ആത്മാർത്ഥതയോടെ, വീണാ ജോർജിനെ കുറ്റംപറയില്ല'; സുരേഷ് ഗോപി

അയാള്‍ മോശമായി എന്നെ സ്പര്‍ശിച്ചു.. ആ സംവിധായകനും രൂക്ഷമായാണ് എന്നോട് സംസാരിച്ചത്; വെളിപ്പെടുത്തി നടി