തികച്ചും അപ്രതീക്ഷിതം.. 'സലാറു'മായി യാഷിനും ബന്ധമുണ്ട്! തിയേറ്ററില്‍ ആരാധകര്‍ക്ക് സര്‍പ്രൈസ്; എക്‌സില്‍ ട്രെന്‍ഡിംഗ്!

‘സലാര്‍’ പ്രഖ്യാപിച്ചത് മുതല്‍ തന്നെ ചര്‍ച്ചകളില്‍ ഉയര്‍ന്ന പേരാണ് യാഷിന്റെത്. തന്റെ സൂപ്പര്‍ ഹിറ്റ് സിനിമകളിലെ നായകനായ യാഷിന് പ്രശാന്ത് നീല്‍ സലാറില്‍ കാമിയോ റോളില്‍ എത്തിക്കും എന്ന തരത്തിലുള്ള വാര്‍ത്തകളായിരുന്നു പ്രചരിച്ചത്. എന്നാല്‍ യാഷ് ചിത്രത്തിലുണ്ടാവില്ല എന്ന് പ്രശാന്ത് നീലും നിര്‍മ്മാതാക്കളും വ്യക്തമാക്കിയിരുന്നു.

എന്നാല്‍ സലാര്‍ തിയേറ്ററില്‍ എത്തിയ സര്‍പ്രൈസ് ആയി യാഷും എത്തി. സിനിമയില്‍ അല്ല ഇന്റര്‍വെല്‍ വേളയില്‍ യാഷിന്റെ ‘ടോക്‌സിക്’ എന്ന പുതിയ ചിത്രത്തിന്റെ മോഷന്‍ പോസ്റ്റര്‍ ആണ് എത്തിയത്. യാഷ് ചിത്രത്തില്‍ ഇല്ലെങ്കിലും ഈ ഫസ്റ്റ് ലുക്ക് കൈയ്യടികളോടെ ആരാധകര്‍ ഏറ്റെടുക്കുയും ചെയ്തു.

ഇതിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ ട്രെന്‍ഡിംഗ് ആവുന്നുമുണ്ട്. യാഷിനെ നായകനാക്കി ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ടോക്‌സിക്. അതേസമയം, സലാറിന് ഗംഭീര പ്രതികരണങ്ങളാണ് തിയേറ്ററില്‍ നിന്നും ലഭിച്ചു കൊണ്ടിരിക്കുന്നത്.

പ്രഭാസ്-പൃഥ്വിരാജ് കോമ്പോ ഗംഭീരമായിരുന്നെന്നും പ്രശാന്ത് നീല്‍ ഒരിക്കല്‍ കൂടി അത്ഭുതപ്പെടുത്തിയെന്നുമാണ് പ്രേക്ഷകര്‍ പറയുന്നത്. കൂടാതെ പ്രഭാസിന് വലിയൊരു തിരിച്ചു വരവാണ് സലാര്‍ എന്നും പ്രേക്ഷകര്‍ വ്യക്തമാക്കി. രണ്ടാം ഭാഗത്തിനായി കാത്തിരിക്കുന്നുവെന്നും സിനിമ കണ്ടിറങ്ങിയ പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചു.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം