കഥാപാത്രത്തിന്റെ പേര് മാറ്റാന്‍ ആവശ്യപ്പെട്ട് സെന്‍സര്‍ ബോര്‍ഡ്, 'കാക്കിപ്പട' വൈകും; കുറിപ്പുമായി സംവിധായകന്‍

സംവിധായകന്‍ ഷെബി ചൗഘട്ട് ഒരുക്കുന്ന ‘കാക്കിപ്പട’ ചിത്രത്തിന്റെ റിലീസ് മാറ്റി. സെന്‍സര്‍ ബോര്‍ഡിന്റെ നിര്‍ദേശത്തെ തുടര്‍ന്ന് ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നതിനാലാണ് സിനിമയുടെ റിലീസ് വൈകുന്നത്. വീണ്ടും ഡബ്ബ് ചെയ്ത് റീസെന്‍സറിംഗ് കഴിഞ്ഞാല്‍ മാത്രമേ ചിത്രം റിലീസ് ചെയ്യാന്‍ സാധിക്കുകയുള്ളു എന്നാണ് സംവിധായകന്‍ ഫെയ്‌സ്ബുക്ക് കുറിപ്പിലൂടെ അറിയിക്കുന്നത്.

സംവിധായകന്റെ കുറിപ്പ്:

പ്രിയപ്പെട്ടവരെ എല്ലാവര്‍ക്കും എന്റെ ക്രിസ്മസ് ആശംസകള്‍. കാക്കിപ്പട ഈ ക്രിസ്മസിന് ഏവരുടെയും അടുത്തെത്തിക്കണമെന്ന ആഗ്രഹത്തിലായിരുന്നു ഞങ്ങള്‍ ഓരോരുത്തരും. എന്നാല്‍ ഖേദപൂര്‍വ്വം അറിയിക്കട്ടെ ചിത്രം എത്തിക്കുന്നതില്‍ ചില സാങ്കേതികമായ തടസ്സം വന്നുപെട്ടിരിക്കുന്നു. സെന്‍സര്‍ ബോഡിന്റെ നിര്‍ദേശാനുസരണം ചിത്രത്തിലെ ഒരു കഥാപാത്രത്തിന്റെ പേര് മാറ്റേണ്ടി വന്നിരിക്കുന്നു.

ആ കഥാപാത്രത്തിന്റെ പേര് പലയിടങ്ങളിലും മറ്റു കഥാപാത്രങ്ങള്‍ പരാമര്‍ശിക്കുന്നതിനാല്‍ അവയെല്ലാം മാറ്റി ഡബ് ചെയ്യേണ്ട അവസ്ഥ വന്ന് ചേര്‍ന്നിരിക്കുകയാണ്. ചിത്രത്തില്‍ ആ പേര് പറയുന്ന കഥാപാത്രങ്ങളെ അവതരിപ്പിച്ച താരങ്ങളില്‍ ചിലരെല്ലാം വിദേശത്താണ് അവര്‍ തിരിച്ചെത്തി വീണ്ടും ഡബ് ചെയ്യുകയും റീസെന്‍സറിങ്ങ് നടത്തുകയും വേണം അതിനു ശേഷം മാത്രമേ ചിത്രം നിങ്ങളിലേക്ക് എത്തിക്കുവാന്‍ സാധിക്കുകയുള്ളു.

സെന്‍സര്‍ ബോഡിലെ പ്രിയപ്പെട്ടവര്‍ വളരെ പോസറ്റീവായിട്ടാണ് ആ കഥാപാത്രത്തിന്റെ പേരില്‍ ഉള്ള പ്രശ്‌നം ചൂണ്ടിക്കാട്ടിയത് അതിന് അവരോട് നന്ദി അറിയിക്കുന്നു. മനുഷ്യര്‍ക്ക് ഒരു പേര് കൊണ്ട് പോലും മുറിവേല്‍ക്കാതിരിക്കാന്‍ ശ്രദ്ധിക്കുക എന്നത് തീര്‍ച്ചയായും മനുഷ്യത്വം നിറഞ്ഞ കാര്യമാണ്, അതിനായി പിന്തുണ നല്‍കിയ പ്രിയപ്പെട്ടവരോട് ഞങ്ങളുടെ കടപ്പാടറിയിക്കുന്നു. ഏവര്‍ക്കും ഒരിക്കല്‍ക്കൂടി ടീം കാക്കിപ്പടയുടെ ക്രിസ്മസ് പുതുവത്സരാശംസകള്‍ സ്‌നേഹത്തോടെ ഷെബി ചൗഘട്ട്

Latest Stories

വയനാട്ടിൽ നോട്ടക്ക് കിട്ടിയ വോട്ട് പോലും കിട്ടാതെ 13 സ്ഥാനാർത്ഥികൾ

"എന്നെ ചൊറിയാൻ വരല്ലേ, നിന്നെക്കാൾ സ്പീഡിൽ ഞാൻ ഏറിയും"; യുവ താരത്തിന് താക്കീത് നൽകി മിച്ചൽ സ്റ്റാർക്ക്

ഇപ്പോഴത്തെ പിള്ളേർ കൊള്ളാം എന്താ സ്ലെഡ്ജിങ്, സ്റ്റാർക്കിനെ പേടിപ്പിച്ച് മിച്ചൽ സ്റ്റാർക്ക്; വീഡിയോ വൈറൽ

രമ്യയുടെ പാട്ടില്‍ ചേലക്കര വീണില്ല; ഇടതുകോട്ട കാത്ത് യു ആര്‍ പ്രദീപ്; വിജയം 12,122 വോട്ടുകളുടെ ഭൂരിപക്ഷത്തില്‍

കർണാടക ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് തരംഗം; മൂന്നാം സ്ഥാനത്ത് നിന്ന് ഒന്നാമത്, ബിജെപിയിൽ തകർന്നടിഞ്ഞത് മക്കൾ രാഷ്ട്രീയം

'അനിയാ, ആ സ്റ്റെതസ്കോപ്പ് ഉപകരണം കളയണ്ട, ഇനി നമുക്ക് ജോലി ചെയ്ത് ജീവിക്കാം'; സരിനെ ട്രോളി എസ്.എസ് ലാൽ

മലയാള സിനിമയില്‍ ഇത് ചരിത്രമാകും..; മഹേഷ് നാരായണന്‍ ചിത്രത്തിന്റെ സഹനിര്‍മ്മാതാവ്

സയ്യിദ് മുഷ്താഖ് അലി ട്രോഫിയെ തീപിടിപ്പിക്കാൻ സഞ്ജു ഷമി പോരാട്ടം, ഇത് ഐപിഎലിന് മുമ്പുള്ള സാമ്പിൾ വെടിക്കെട്ട്; ആരാധകർ ഡബിൾ ഹാപ്പി

സന്തോഷ് ട്രോഫിയിൽ ഗോൾ മഴ; ലക്ഷദ്വീപിനെ 10 ഗോളിന് തകർത്ത് കേരളം ഫൈനൽ റൗണ്ടിൽ

കേരളത്തില്‍ മൂന്നാമതും എല്‍ഡിഎഫ് അധികാരത്തില്‍ വരും; ചേലക്കരയിലെ കള്ള പ്രചാരണം പൊളിഞ്ഞു; സംസ്ഥാനത്ത് ഭരണവിരുദ്ധ വികാരമില്ലെന്ന് കെ രാധാകൃഷ്ണന്‍ എംപി