'ഉണ്ട', 'അനുരാഗ കരിക്കിന്‍ വെള്ളം', വിജയ ചിത്രങ്ങള്‍ക്ക് പിന്നാലെ ഷെയ്ന്‍ നിഗം ചിത്രവുമായി ഖാലിദ് റഹ്മാന്‍

“അനുരാഗ കരിക്കിന്‍ വെള്ളം”, “ഉണ്ട” എന്നീ ഹിറ്റ് ചിത്രങ്ങള്‍ക്ക് പിന്നാലെ തന്റെ മൂന്നാമത്തെ ചിത്രത്തിന്റെ തിരക്കിലാണ് സംവിധായകന്‍ ഖാലിദ് റഹ്മാന്‍. യുവനടന്‍ ഷെയ്ന്‍ നിഗം നായകനാകുന്ന തന്റെ പുതിയ ചിത്രത്തില്‍ നായികമാരെ തിരയുകയാണ് സംവിധായകന്‍.

20നും 25നും ഇടയിലുള്ള പെണ്‍കുട്ടികളെയാണ് ക്ഷണിച്ചിരിക്കുന്നത്. മലയാളം, ഇംഗ്ലീഷ് എന്നീ ഭാഷകള്‍ നന്നായി സംസാരിക്കാന്‍ കഴിയുന്നവര്‍ക്ക് മുന്‍ഗണന ഉണ്ട് എന്നും കാസ്റ്റിംഗ് കോളില്‍ പറയുന്നു. പ്ലാന്‍ ബി മോഷന്‍ പിക്‌ചേഴ്‌സ് ആണ് ഈ ചിത്രം നിര്‍മ്മിക്കാന്‍ പോകുന്നത്.

ആസിഫ് അലിയും ബിജു മേനോനും കേന്ദ്ര കഥാപാത്രങ്ങളായെത്തിയ അനുരാഗ കരിക്കിന്‍ വെള്ളം ആയിരുന്നു ഖാലിദ് റഹ്മാന്‍ സംവിധാനം ചെയ്ത ആദ്യ ചിത്രം. 2016ല്‍ റിലീസ് ചെയ്ത ചിത്രം ബോക്‌സ് ഓഫീസില്‍ മികച്ച വിജയം നേടിയയിരുന്നു. മമ്മൂട്ടിയെ നായകനാക്കി ഒരുക്കിയ ഉണ്ടയും ബോക്‌സ് ഓഫീസില്‍ വിജയം കൈവരിച്ചിരുന്നു. വിജയകുതിപ്പു തുടരാന്‍ തന്നെയാണ് ഖാലിദ് റഹ്മാന്‍ ഒരുങ്ങുന്നത്.

Read more