കോവിഡ് കാലത്തെ മാനദണ്ഡങ്ങള്‍ പാലിച്ച് സിനിമാ സെറ്റ്; രജിഷ വിജയനും ഷൈനും ഒന്നിക്കുന്ന പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചു

കോവിഡ് കാലത്തെ മാനദണ്ഡങ്ങള്‍ പാലിച്ച് പുതിയ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ച് ഖാലിദ് റഹമാന്‍. ഷൈന്‍ ടോം ചാക്കോ, രജിഷ വിജയന്‍ എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളാകുന്ന സിനിമയുടെ ഷൂട്ടിംഗാണ് ഇന്ന് എറണാകുളം വൈറ്റിലയില്‍ ആരംഭിച്ചിരിക്കുന്നത്.

30 പേര് മാത്രമടങ്ങുന്ന ഒരു ടീമാണ് സിനിമയില്‍ വര്‍ക്ക് ചെയ്യുന്നത്. പൂര്‍ണമായും ഇന്‍ഡോര്‍ ഷൂട്ട് മാത്രമുള്ള ഈ സിനിമ ഒരു ഫാമിലി ചിത്രമാണെന്ന് അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കുന്നത്. ഭര്‍ത്താവിന്റെയും ഭാര്യയുടെയും കഥ പറയുന്ന ചിത്രത്തില്‍ പത്തില്‍ താഴെ താരങ്ങള്‍ മാത്രമാണ് അഭിനയിക്കുന്നത്.

Read more

വീണ നന്ദകുമാര്‍, സുധി കോപ്പ, ഗോകുലന്‍, ജോണി ആന്റണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ജിംഷി ഖാലിദാണ് ഛായാഗ്രഹണ. “ഉണ്ട” എന്ന ചിത്രത്തിന് ശേഷം ഖാലിദും “അഞ്ചാം പാതിര”യ്ക്ക് ശേഷം ആഷിഖ് ഉസ്മാനും ഒന്നിക്കുന്ന ചിത്രത്തിന്റെ ടൈറ്റില്‍ ഇതുവരെ പുറത്ത് വിട്ടിട്ടില്ല