കൊറോണയുടെ പശ്ചാത്തലത്തില്‍ നിരവധി താരങ്ങളാണ് പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന നല്‍കിക്കൊണ്ട് രംഗത്ത് വന്നു കൊണ്ടിരിക്കുന്നത്. തന്റെ എംപി ഫണ്ടില്‍ നിന്നും ഒരു കോടി രൂപ സംഭാവന ചെയ്ത സുമലതയും രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സുമലതയുടെ ചെയ്തിയെ പ്രശംസിച്ച് രംഗത്ത് വന്നിരിക്കുകയാണ് നടി ഖുശ്ബു.
“നിങ്ങള്‍ക്ക് വലിയൊരു ഹൃദയമുണ്ട്, നിങ്ങളൊരു മാതൃകയാവുകയാണ്,”” എന്നാണ് സംഭാവന ചെയ്തത് അറിയിച്ചുകൊണ്ടുള്ള സുമലതയുടെ ട്വീറ്റിന് ഖുശ്ബു മറുപടി നല്‍കിയത്.ഖുശ്ബുവിന് നന്ദി പറഞ്ഞ് സുമലതയും രംഗത്ത് വന്നിട്ടുണ്ട്.
“സംശയമുള്ളവര്‍ക്കും കുറ്റങ്ങള്‍ കണ്ടുപിടിക്കുന്നവര്‍ക്കും നെഗറ്റീവിറ്റി പ്രചരിപ്പിക്കുന്നവര്‍ക്കുമായി, കത്തില്‍ വ്യക്തമായി എംപി ഫണ്ടില്‍ നിന്നുള്ള പണമാണെന്ന് പറയുന്നുണ്ട്. ഒരു തരത്തിലുള്ള നിര്‍ബന്ധത്തിന്റെയും രാഷ്ട്രീയത്തിന്റെയും പുറത്തല്ല ഔചിത്യബോധത്തില്‍ എടുത്ത തീരുമാനമാണ്. എല്ലാവരും വീടുകളില്‍ തന്നെ തുടരുക, ഒരു പൗരനെന്ന രീതിയില്‍ സമൂഹത്തിനായി ചെയ്യേണ്ട കാര്യം മറക്കാതിരിക്കുക,”” സുമലത ട്വീറ്റ് ചെയ്തു.