വര്‍ക്കൗട്ട് ചെയ്യാനും ഭാരം കുറയ്ക്കാനുമൊക്കെ സമയം ഒട്ടും വൈകിയിട്ടില്ലെന്ന് ആരാധകരെ ബോദ്ധ്യപ്പെടുത്തി തന്റെ ജീവിതത്തിലൂടെ ഖുശ്ബു. ഇപ്പോള്‍ രണ്ടു ചിത്രങ്ങളാണ് താരം പങ്കുവെച്ചത്. ‘അന്നും ഇന്നും, വലിയ മാറ്റമൊന്നുമില്ല പതിനഞ്ചു കിലോ കുറഞ്ഞു എന്നല്ലാതെ’ എന്ന ക്യാപ്ഷനോടെയാണ് നടി ഇന്‍സ്റ്റാഗ്രാമില്‍ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിക്കുന്നത്.
അടുത്തിടെ ഒരു ജംപ്‌സ്യൂട്ടിലുള്ള ചിത്രങ്ങള്‍ പങ്കുവെച്ചും ഖുശ്ബു സമാനമായ ക്യാപ്ഷന്‍ നല്‍കിയിരുന്നു. കഠിനാദ്ധ്വാനത്തിന്റെ ഫലം കാണുമ്പോഴുള്ള സന്തോഷം പറഞ്ഞറിയിക്കാനാവില്ല എന്നു പറഞ്ഞാണ് ഖുശ്ബു അന്ന് ചിത്രങ്ങള്‍ പങ്കുവെച്ചത്. ദിവസവും രണ്ടുമണിക്കൂറോളം വര്‍ക്കൗട്ടും കൃത്യമായ ഡയറ്റിംഗുമാണ് തന്റെ വണ്ണം കുറഞ്ഞതിനു പിന്നില്‍ എന്നും അവര്‍ വെളിപ്പെടുത്തിയിരുന്നു.
2020 നവംബറിലാണ് ഖുശ്ബു വര്‍ക്കൗട്ട് ഗൗരവകരമായി കാണാനും തീരുമാനിക്കുന്നത്. അന്ന് 93 കിലോ ആയതോടെ വണ്ണം കുറയ്ക്കാന്‍ പരിശ്രമിച്ചു തുടങ്ങിയിരുന്നു. എഴുപതു ദിവസത്തോളം ആരുടെയും സഹായമില്ലാതെയാണ് വീട്ടിലെ സകലപണികളും ചെയ്തിരുന്നതും ഒപ്പം വര്‍ക്കൗട്ടും യോഗയും ശീലമാക്കിയതും തുണയായെന്നും ഖുശ്ബു പറയുകയുണ്ടായി.