നടിയും ബിജെപി നേതാവുമായി ഖുശ്ബു സുന്ദറിന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്തു. മൂന്ന് ദിവസം മുമ്പാണ് തന്റെ അക്കൗണ്ട് ഹാക്ക്
ഖുശ്ബു പ്രസ്താവനയില്‍ പറഞ്ഞു.
ഖുശ്ബു സുന്ദര്‍ എന്ന പേരിലുള്ള എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിരിക്കുകയാണ്. മൂന്ന് ദിവസമായി ഹാക്ക് ചെയ്തിരിക്കുകയാണ്. ട്വിറ്റര്‍ അഡ്മിനിസ്‌ട്രേഷന്‍ ഓഫീസുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണ്. എന്റെ പേരിലുള്ള അക്കൗണ്ടില്‍ നിന്ന് ഏതെങ്കിലും ട്വീറ്റ് ചെയ്യപ്പെടുകയാണെങ്കില്‍ അത് താനല്ല ചെയ്യുന്നത് എന്നുമാണ് ഖുശ്ബു വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചിരിക്കുന്നത്.
കുടുംബത്തിന്റെയും തന്റെ പ്രവര്‍ത്തനമേഖലയുമായി ബന്ധപ്പെട്ട കാര്യങ്ങളും ഖുശ്ബു സാമൂഹ്യമാധ്യമങ്ങളിലൂടെ ഷെയര്‍ ചെയ്യാറുണ്ട്.
കഴിഞ്ഞ വര്‍ഷമാണ് ഖുശ്ബു കോണ്‍ഗ്രസ് ബിജെപിയിലേക്ക് എത്തിയത്.