നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ദുരന്തം, ശ്രദ്ധ നേടാന്‍ നാടകങ്ങള്‍ കളിക്കുന്നു; മീര മിഥുനെതിരെ ഖുശ്ബു

നടിയും മോഡലുമായ മീര മിഥുനെ പരോക്ഷമായി വിമര്‍ശിച്ച് ഖുശ്ബു സുന്ദര്‍. ദിവസങ്ങള്‍ക്ക് മുമ്പ് ഖുശ്ബു സഞ്ചരിച്ച കാര്‍ അപകടത്തില്‍പ്പെട്ടിരുന്നു. ഈ അപകടം വ്യാജമാണെന്ന് ആരോപിച്ച് മീര മിഥുന്‍ അടക്കമുള്ള ചിലര്‍ രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഖുശ്ബുവിന്റെ വിമര്‍ശനം. മീരയുടെ പേരെടുത്ത് പറയാതെയാണ് താരത്തിന്റെ ട്വീറ്റ്.

“”ഒരു വ്യക്തി ഒരു നടിയെന്ന നിലയിലും മനുഷ്യനെന്ന നിലയിലും ഒരു ദുരന്തമാണെന്ന് തെളിയിച്ച് ശ്രദ്ധ നേടാനായി നാടകങ്ങള്‍ കളിക്കുകയാണ്. ഇപ്പോള്‍ എന്റെ ശ്രദ്ധയും നേടാന്‍ പ്രയത്‌നിക്കുന്നു. ഞാന്‍ എന്തുചെയ്യണം?”” എന്നാണ് ഖുശ്ബുവിന്റെ ട്വീറ്റ്.

ഇത് റീട്വീറ്റ് ചെയ്ത് മറുപടിയായി മീര രംഗത്തെത്തിയിട്ടുണ്ട്. “”നിങ്ങളെ പോലെ ഒരു അപകട നാടകം ഞാന്‍ കളിക്കുന്നില്ല. ഞാന്‍ ദുരന്തം ആയിരുന്നെങ്കില്‍ എന്നെ കുറിച്ച് ആരും സംസാരിക്കില്ല. കോളിവുഡിന് ഞാന്‍ ദുരന്തമോ സൃഷ്ടാവോ എന്ന്. എനിക്ക് ലഭിക്കുന്ന ശക്തമായ ടിആര്‍പിയും അതിന് ഒരു തെളിവാണ്. അതിനാല്‍ നിങ്ങളുടെ പ്രസ്താവന തെറ്റാണ്. നിങ്ങളെ പോലെ ഞാന്‍ നാടകം കളിക്കാറില്ല.””

“”ഞാന്‍ സത്യം പറയും, സത്യം നിങ്ങള്‍ക്ക് കയ്പ്പാണ്. നിങ്ങളുടെ ശ്രദ്ധ നേടേണ്ട ആവശ്യം എനിക്കില്ല. നിങ്ങളെ പോലുള്ള വ്യാജന്‍മാരെ ഞാന്‍ പരസ്യമായി തുറന്നു കാട്ടാറുണ്ട്. സത്യത്തില്‍ നിങ്ങളാല്‍ വഞ്ചിക്കപ്പെടുന്ന തമിഴരുടെ കണ്ണു തുറപ്പിക്കുകയാണ് ഞാന്‍ ഇവിടെ ചെയ്യുന്നത്”” എന്നാണ് മീര ടീറ്റ് ചെയ്തിരിക്കുന്നത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം