ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബു സുന്ദര്‍. ഇന്‍സ്റ്റഗ്രാമിലൂടെയാണ് തന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം ഖുശ്ബു ആരാധകരുമായി പങ്കുവെച്ചത്. ഈ പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് പറഞ്ഞു തരാമോ എന്നും ആരാധകരോട് ഖുശ്ബു ചോദിക്കുന്നുണ്ട്.
“”ട്വിറ്ററില്‍ നിന്ന് എനിക്ക് ഒരു സന്ദേശം ലഭിച്ചു, മൂന്ന് വ്യത്യസ്ത തരത്തില്‍ ലോഗിൻ ചെയ്യാന്‍ ശ്രമിച്ചിരുന്നതിനാല്‍ എന്റെ ട്വിറ്റര്‍ അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതായി തോന്നുന്നു. കഴിഞ്ഞ 48 മണിക്കൂറായി എനിക്ക് ലോഗിന്‍ ചെയ്യാനോ പാസ് വേഡ് മാറ്റാനോ കഴിയുന്നില്ല. എന്റെ അക്കൗണ്ട് താത്കാലികമായി നിര്‍ത്തിവെയ്ക്കാനും സാധ്യതയുണ്ടെന്ന് ട്വിറ്റര്‍ പറയുന്നു. എന്താണ് സംഭവിക്കുന്നതെന്ന് എനിക്ക് വ്യക്തതയില്ല. പ്രശ്‌നം എങ്ങനെ പരിഹരിക്കാമെന്ന് ആര്‍ക്കെങ്കിലും എന്നെ അപ്ഡേറ്റ് ചെയ്യാന്‍ കഴിയുമെങ്കില്‍ നന്നായിരിക്കും. ആദ്യമേ നന്ദി പറയുന്നു. വീട്ടില്‍ നില്‍ക്കൂ… സുരക്ഷിതമായി തുടരൂ”” എന്നാണ് ഖുശ്ബു ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്.
https://www.instagram.com/p/B-oVIt-AKO-/?utm_source=ig_embed
നിരവധി ആശയങ്ങളും ആരാധകര്‍ നല്‍കുന്നുണ്ട്. 1.3 മില്യണ്‍ ആരാധകരാണ് ഖുശ്ബുവിന് ട്വിറ്ററിലുള്ളത്.