'പ്രമേഹത്തിനുള്ള മരുന്ന് കുത്തിവച്ചു? ഈ മാജിക് ആരാധകരും അറിയട്ടെ'; ചര്‍ച്ചയായി ഖുശ്ബുവിന്റെ മേക്കോവര്‍, വിമര്‍ശനങ്ങള്‍ക്ക് മറുപടി

20 കിലോ ഭാരം കുറച്ച് പുത്തന്‍ മേക്കോവറില്‍ പ്രത്യക്ഷപ്പെട്ടിരിക്കുകയാണ് നടി ഖുശ്ബു സുന്ദര്‍. തന്റെ മേക്കോവര്‍ ചിത്രങ്ങള്‍ ഖുശ്ബു സോഷ്യല്‍ മീഡിയ പേജുകളില്‍ പങ്കുവച്ചിട്ടുമുണ്ട്. നിരവധി പേരാണ് നടിയെ പ്രശംസിച്ച് രംഗത്തെത്തിയത്. എന്നാല്‍ നടിക്കെതിരെ വിമര്‍ശനങ്ങളും എത്തുന്നുണ്ട്. പ്രമേഹത്തിന്റെ മരുന്ന് കുത്തിവച്ചാണോ മെലിഞ്ഞത് എന്നാണ് ഒരു നെഗറ്റീവ് കമന്റ്.

ഇതിനോട് ഖുശ്ബു പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. ”ഇത് മൗന്‍ജാരോ ഇന്‍ജക്ഷന്റെ മാജിക്കാണ്. ഇക്കാര്യം നിങ്ങളുടെ ഫോളോവര്‍മാരും അറിയട്ടെ. അപ്പോള്‍ അവര്‍ക്കും ഇന്‍ജക്ഷന്‍ എടുക്കാമല്ലോ” എന്നായിരുന്നു എക്സില്‍ എത്തിയ ഒരു കമന്റ്. ടൈപ്പ് 2 പ്രമേഹമുള്ളവരില്‍ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ എടുക്കുന്ന മരുന്നാണ് മൗന്‍ജാരോ.

ഈ കമന്റ് റീട്വീറ്റ് ചെയ്തു കൊണ്ടാണ് ഖുശ്ബു മറുപടി നല്‍കിയത്. ”നിങ്ങളെ പോലുള്ളവര്‍ എന്തൊരു തലവേദനയാണ്. നിങ്ങള്‍ ഒരിക്കലും സ്വന്തം മുഖം കാണിക്കാറില്ല. കാരണം നിങ്ങള്‍ക്ക് തന്നെ അറിയാം നിങ്ങള്‍ ഉള്ളില്‍ എത്ര വൃത്തികെട്ടവരാണെന്ന്. നിങ്ങളുടെ മാതാപിതാക്കളോട് എനിക്ക് സഹതാപം തോന്നുന്നു” എന്നാണ് ഖുശ്ബുവിന്റെ മറുപടി.

അതേസമയം, നേരത്തെ ഒരു അഭിമുഖത്തില്‍ താന്‍ ഭാരം കുറച്ചതിനെ കുറിച്ച് ഖുശ്ബു സംസാരിച്ചിരുന്നു.”ഞാന്‍ ദിവസവും രാവിലെ ഒരു മണിക്കൂര്‍ വര്‍ക്കൗട്ട് ചെയ്യും. വൈകുന്നേരും 40-50 മിനുറ്റ് നടക്കാന്‍ പോകും. നടക്കാന്‍ പറ്റാത്ത ദിവസങ്ങളില്‍ വര്‍ക്കൗട്ട് ഇരട്ടിയാക്കും. രാവിലെയും വൈകിട്ടും വര്‍ക്കൗട്ട് ചെയ്യും” എന്നായിരുന്നു ഖുശ്ബു പറഞ്ഞത്.

Read more