കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര്? കിച്ച സുദീപിനോട് മാധ്യമപ്രവര്‍ത്തകന്‍; പ്രതികരിച്ച് താരം

കന്നഡ സിനിമയ്ക്ക് എന്തുകൊണ്ടാണ് ഇംഗ്ലീഷ് പേര് നല്‍കിയത് എന്ന ചോദ്യത്തോട് പ്രതികരിച്ച് നടന്‍ കിച്ച സുദീപ്. റിലീസിനൊരുങ്ങിയ തന്റെ പുതിയ ചിത്രമായ ‘മാക്‌സ്’ എന്ന സിനിമാ ടൈറ്റിലിനെ കുറിച്ചുള്ള ചോദ്യത്തോടാണ് കിച്ച സുദീപ് പ്രതികരിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകന് കിച്ച സുദീപ് നല്‍കിയ മറുപടി വൈറലായിരിക്കുകയാണ്.

കന്നഡ സിനിമയ്ക്ക് എന്തിനാണ് ഇംഗ്ലീഷ് പേര് എന്നാണ് പ്രസ് മീറ്റിനിടെ മാധ്യമപ്രവര്‍ത്തകരില്‍ ഒരാള്‍ ചോദിച്ചത്. ചോദ്യം കേട്ട താരം ഏറെ നേരം മാധ്യമപ്രവര്‍ത്തകനെ നോക്കി നിന്നു. ശേഷം തന്റെ മുമ്പില്‍ വച്ചിരിക്കുന്ന ചാനല്‍ മൈക്കുകളെ ചൂണ്ടി അദ്ദേഹം ചോദിച്ചു, ഇതില്‍ എത്ര ഇംഗ്ലീഷ് പേരുകളുണ്ട് എന്ന് തിരിച്ച് ചോദിക്കുകയായിരുന്നു.

”ഇവിടെ ഒരുപാട് ചാനലുകളുണ്ട്. എല്ലാത്തിലും ഇംഗ്ലീഷുണ്ട്. കന്നഡയിലാണ് എഴുതിയിരിക്കുന്നത്. കാണുന്നത് കന്നഡക്കാരാണ്. ഞാന്‍ സംസാരിക്കുന്നത് കന്നഡയിലാണ്. ഇവിടെ ഇംഗ്ലീഷ് മീഡിയം സ്‌കൂളുകളുണ്ട്. അവിടെ പോകുന്നത് കന്നഡക്കാരാണ്. എന്താണ് നിങ്ങളുടെ പ്രശ്‌നം. ആപ്പിളിന് എന്താണ് കന്നഡയില്‍ പറയുന്നത്” എന്നും കിച്ച സുദീപ് മാധ്യമപ്രവര്‍ത്തകോരട് ചോദിച്ചു.

അതേസമയം, വിജയ് കാര്‍ത്തികേയ സംവിധാനം ചെയ്യുന്ന മാക്‌സ് ഡിസംബര്‍ 25ന് ആണ് തിയേറ്ററില്‍ എത്താനൊരുങ്ങുന്നത്. വരലക്ഷ്മി ശരത്കുമാര്‍, സംയുക്ത ഹൊര്‍ണാഡ്, സുകൃത, സുനില്‍ തുടങ്ങി നിരവധി താരങ്ങള്‍ ചിത്രത്തില്‍ വേഷമിടുന്നുണ്ട്. വി ക്രിയേഷന്‍സിന്റെ ബാനറില്‍ കലൈപുലി എസ് തനു ആണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്.

Latest Stories

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം

"ഞങ്ങൾ വിജയിച്ചു, പക്ഷെ ഡിഫൻസ് മോശമായിരുന്നു, അത് ഉടനെ പരിഹരിക്കും"; മുഹമ്മദ് സലായുടെ വാക്കുകൾ ഇങ്ങനെ

IPL 2025: 13 വയസ്സുകാരനെ ടീമിലെടുത്തതിന്‍റെ യഥാര്‍ത്ഥ കാരണം?; വെളിപ്പെടുത്തി സഞ്ജു സാംസണ്‍