ആരാധകര് പ്രതീക്ഷയോടെ കാത്തിരിക്കുന്ന സല്‍മാന്‍ ഖാന്‍ ചിത്രമാണ് ടൈഗര്‍ 3. മനീഷ് ശര്‍മയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആദിത്യ ചോപ്രയുടെ സ്‌പൈ യൂനിവേഴ്‌സിലാണ് ഈ ചിത്രം ഒരുങ്ങുന്നത്.
പഠാനില്‍ ‘ടൈഗറാ’യി സല്‍മാന്‍ എത്തിയതുപോലെ ടൈഗര്‍ 3ല്‍ ഷാറൂഖും എത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകള്‍ പ്രചരിച്ചിരുന്നു. അത് യാഥാര്‍ത്ഥ്യമാക്കി പഠാന്‍ എന്ന ഹിറ്റ് കഥാപാത്രമായാണ് എസ്.ആര്‍.കെ ചിത്രത്തിന്റെ ഭാഗമാകുന്നത്. ചിത്രത്തിലെ ഒരു നിര്‍ണായക ഭാഗത്താകും കിംഗ് ഖാന്‍ എത്തുകയെന്നാണ് ഇപ്പോള്‍ പുറത്തു വരുന്ന വിവരം.
എ.എന്‍.ഐയുടെ റിപ്പോര്‍ട്ട് പ്രകാരം, മെയ് 8 ന് സിനിമയുടെ ചിത്രീകരണം ആരംഭിക്കുമെന്നാണ്. ഷാറൂഖിന്റേയും സല്‍മാന്റേയും രംഗങ്ങള്‍ യാഷ് രാജ് ഫിലിംസ് സ്റ്റുഡിയോയിലാകും ചിത്രീകരിക്കുക. ഏകദേശം ഏഴ് ദിവസത്തോളം ഷൂട്ടിങ് ഉണ്ടാകും.
ടൈഗര്‍ 3′ നവംബര്‍ മൂന്നിന് തിയറ്ററുകളില്‍ റിലീസിനെത്തുമെന്നാണ് അണിയറപ്രവര്‍ത്തകര്‍ നല്‍കുന്ന സൂചന. ‘വാര്‍ 2’ ആണ് സ്‌പൈ യൂനിവേഴ്സില്‍ അടുത്തതായി വരാനിരിക്കുന്ന ചിത്രം.