ദുല്‍ഖറിന്റെ 'കൊത്ത' ഒ.ടി.ടിയില്‍ വൈകും; സ്ട്രീമിംഗ് മാറ്റി, പുതിയ റിലീസ് തീയതി പുറത്ത്

ദുല്‍ഖര്‍ സല്‍മാന്‍ ചിത്രം ‘കിംഗ് ഓഫ് കൊത്ത’യുടെ ഒ.ടി.ടി സ്ട്രീമിംഗ് തീയതിയില്‍ മാറ്റം. ചിത്രം സെപ്റ്റംബര്‍ 22ന് ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റ്‌റില്‍ എത്തില്ല. ചിത്രത്തിന്റെ സ്ട്രീമിംഗ് സെപ്റ്റംബര്‍ 28നോ 29നോ ആയിരിക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍. അഭിലാഷ് ജോഷിയാണ് ചിത്രം സംവിധാനം ചെയ്തത്.

ഓണം റിലീസ് ആയി ഏറെ പ്രതീക്ഷകളോടെയാണ് കിംഗ് ഓഫ് കൊത്ത തിയേറ്ററുകളില്‍ എത്തിയത്. എന്നാല്‍ ഒരുപാട് പ്രീ റിലീസ് ഹൈപ്പ് നേടിയ ചിത്രത്തിന് ബോക്‌സ് ഓഫീസില്‍ നിന്നും നിരാശയാണ് ലഭിച്ചത്. പാന്‍ ഇന്ത്യന്‍ താരമായ ദുല്‍ഖറിന് 40 കോടി കളക്ഷന്‍ മാത്രമേ നേടാന്‍ സാധിച്ചിട്ടുള്ളു.

അഭിലാഷ് എന്‍ ചന്ദ്രനായിരുന്നു തിരക്കഥ. ഛായാഗ്രാഹണം നിര്‍വഹിച്ചത് നിമീഷ് രവിയാണ്. ജേക്‌സ് ബിജോയ്‌യും ഷാന്‍ റഹ്‌മാനുമാണ് സംഗീതം ഒരുക്കിയത്. സീ സ്റ്റുഡിയോസും ദുല്‍ഖറിന്റെ വേഫേറെര്‍ ഫിലിംസും ചേര്‍ന്നാണ് ദുല്‍ഖറിന്റെ കിംഗ് ഓഫ് കൊത്ത നിര്‍മിച്ചത്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ദീപക് പരമേശ്വരന്‍.

കരൈക്കുടിയായിരുന്നു പ്രധാന ലൊക്കേഷന്‍. ഷബീര്‍ കല്ലറക്കല്‍, പ്രസന്ന, ചെമ്പന്‍ വിനോദ്, ഗോകുല്‍ സുരേഷ്, വടചെന്നൈ ശരണ്‍, ഐശ്വര്യാ ലക്ഷ്മി, നൈല ഉഷ, ശാന്തി കൃഷ്ണ, അനിഖാ സുരേന്ദ്രന്‍ എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തിയത്.

Latest Stories

ഡാര്‍ക്ക് സീക്രട്ട്‌സ് നിറഞ്ഞ കുടുംബം.., ദുരൂഹത നിറച്ച് 'നാരായണീന്റെ മൂന്നാണ്മക്കള്‍'; ടീസര്‍ ചര്‍ച്ചയാകുന്നു

എ വിജയരാഘവന്റെ വിവാദ പ്രസ്താവന: ഡിജിപിക്ക് പരാതി നൽകി യൂത്ത് ലീഗ്

അങ്ങനെ മുഹമ്മദ് ഷമിയുടെ കാര്യത്തിൽ തീരുമാനമായി; ഇന്ത്യൻ ആരാധകർക്ക് ഷോക്ക്; സംഭവം ഇങ്ങനെ

"എന്റെ ജീവിതത്തിൽ ഞാൻ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും മികച്ച മത്സരമായിരുന്നു ഇത്"; മുൻ മാഞ്ചസ്റ്റർ യൂണൈറ്റഡിന്റെ വാക്കുകൾ ഇങ്ങനെ

''ഇല്ല... ഈ ശൈലി വച്ച് അയാള്‍ക്ക് അധിക കാലം നില്‍ക്കാനാകില്ല, ശൈലി മാറ്റേണ്ടി വരും''; ജയസൂര്യയുടെ പ്രവചനം തെറ്റിച്ച ഇന്ത്യന്‍ താരം

രോഹിത് ശർമ്മയ്ക്ക് എട്ടിന്റെ പണി കൊടുത്ത് ദേവദത്ത് പടിക്കൽ; വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഷെയ്ഖ് ഹസീനയെ ഉടന്‍ തിരിച്ചയയ്ക്കണം; നയതന്ത്ര തലത്തില്‍ കത്ത് നല്‍കി ബംഗ്ലാദേശ്

BGT 2024-25: അശ്വിന്‍റെ പകരക്കാരനെ ഓസ്ട്രേലിയയിലേക്ക് വിളിപ്പിച്ചു, തകര്‍പ്പന്‍ നീക്കവുമായി ഇന്ത്യ

രാഷ്ട്രീയ നേതാക്കള്‍ക്കും മാധ്യമങ്ങള്‍ക്കും പണം നല്‍കി; സിഎംആര്‍എല്ലിനെതിരെ ഗുരുതര ആരോപണവുമായി എസ്എഫ്‌ഐഒ

BGT 2024: "ഓസ്‌ട്രേലിയൻ മാനേജ്‌മന്റ് ആ താരത്തിനോട് ചെയ്യുന്നത് അനീതിയാണ്"; തുറന്നടിച്ച് മുൻ ഓസ്‌ട്രേലിയൻ ഇതിഹാസം