ആസിഫ് അലി-വിജയരാഘവന് കോമ്പോയില്‍ എത്തിയ ‘കിഷ്കിന്ധാ കാണ്ഡം’ ചിത്രം ആവേശത്തോടെ സ്വീകരിച്ച് പ്രേക്ഷകര്‍. മികച്ച പ്രതികരണങ്ങള്‍ തിയേറ്ററില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. സോളിഡ് മിസ്റ്ററി ചിത്രമാണ് കിഷ്കിന്ധാ കാണ്ഡം. അടുത്തിടെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല തിരക്കഥ എന്നൊക്കെയാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.
”അടുത്തിടെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച തിരക്കഥ. ഇത്രയും നല്ലതൊന്ന് അടുത്തിടെ ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ല. ആസിഫ് അലി ഗംഭീരം. എന്ത് മികച്ച നടന്. സിനിമ കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി” എന്നാണ് ഒരു പ്രേക്ഷകന് എക്സില്‍ കുറിച്ചിരിക്കുന്നത്.
#KishkindhaKaandam has one of the best screenplays I have seen recently, not recently one of the best ever in Indian cinema💯💯
Mahn Asif peak fucking Ali 📈📈📈 what an actor 🌚🤌 Waah the immense joy after watching a good cinema🥹🥺🤌— Mr J (@BetterCallMrJ) September 12, 2024
”കിഷ്കിന്ധാ കാണ്ഡം എന്നെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ആണ്. ഏത് ഴോണറിലാണ് സിനിമ സ്ലോട്ട് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. പക്ഷെ ഇതൊരു സോളിഡ് മിസ്റ്ററി ചിത്രമാണ്. അച്ഛന്-ബന്ധം കാണിക്കുന്ന മനോഹരമായ ഡ്രാമ കൂടിയാണിത്. ആസിഫ് അലിയുടെയും വിജയരാഘവന്റെയും പ്രകടനങ്ങള്‍ മികച്ചതാണ്” എന്നാണ് മറ്റൊരു അഭിപ്രായം.
#KishKindhaKaandam – is the biggest surprise of the year so far for me. I still haven’t figured out what genre to slot the film in,but it’s a solid mystery film,which is also a beautiful father-son drama. The performances are brilliant especially by Asif&Vijayaraghvan.
Go watch! pic.twitter.com/PD7gRibRTv
— Aravind (@Reflections1212) September 12, 2024
”ചില കാര്യങ്ങള്‍ അങ്ങനെയാ അഭിനയിച്ചു തീര്‍ത്തേ പറ്റൂ. ആസിഫ് അലിയുടെ മറ്റൊരു കിടു മൂവി” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം. ഓണം കപ്പ് ആസിഫ് അലി തൂക്കിയെന്നുമുള്ള പ്രതികരണങ്ങളും എത്തുന്നുണ്ട്. അതേസമയം, ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്വില് എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്.
#KishkindhaKaandam : കിടു ❤🔥#Vijayaraghavan & #AsifAli 🙏❤🔥
“ചില്ല കാര്യങ്ങൽ അങ്ങനെയാ അഭിനയിച്ചു തീർത്തേ പറ്റു”
Another kidu item in the list of asifali movies. pic.twitter.com/7nusnKwoAH
— CINEMASTORIES🎥 (@JomonT19) September 12, 2024
ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിക്കുന്നത്. ജഗദീഷ്, അശോകന്, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.
Thookkitund !!!! 💪❤️☺️#KishKindhaKaandam #AsifAli pic.twitter.com/UBLa85sgn5
— Anzer (@AnzerBaqala) September 12, 2024
നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെര്റ്റൈന്മെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്.
Winner🤍🔥🔥
What a movie
Asifikka, vijayaragavan, apparnabalamurli hatsoff for this kinda perfomence, 🔥🔥#KishkindhaKaandam pic.twitter.com/NcNiLf02wo— zayed (@DEVINE61379516) September 12, 2024
മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്ട്രോളര്: രാജേഷ് മേനോന്, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രന്ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.
ഓണം കപ്പ് ആസിഫിക്ക അങ്ങട്ട് തൂക്കിയിട്ടുണ്ട്! 🥹👌🏻🔥
#KishkindhaKaandam #Asifali #ARM pic.twitter.com/uUY68w2qSR
— Honey Bee 🐝 (@apis_ceranaa) September 12, 2024