ഓണം കപ്പ് ആസിഫ് അലിക്ക്, 'കിഷ്‌കിന്ധാ കാണ്ഡം' എങ്ങനെ? പ്രേക്ഷക പ്രതികരണം

ആസിഫ് അലി-വിജയരാഘവന്‍ കോമ്പോയില്‍ എത്തിയ ‘കിഷ്‌കിന്ധാ കാണ്ഡം’ ചിത്രം ആവേശത്തോടെ സ്വീകരിച്ച് പ്രേക്ഷകര്‍. മികച്ച പ്രതികരണങ്ങള്‍ തിയേറ്ററില്‍ നിന്നും ഉയര്‍ന്നു കൊണ്ടിരിക്കുന്നത്. സോളിഡ് മിസ്റ്ററി ചിത്രമാണ് കിഷ്‌കിന്ധാ കാണ്ഡം. അടുത്തിടെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും നല്ല തിരക്കഥ എന്നൊക്കെയാണ് പ്രേക്ഷകര്‍ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

”അടുത്തിടെ കണ്ടിട്ടുള്ളതില്‍ വച്ച് ഏറ്റവും മികച്ച തിരക്കഥ. ഇത്രയും നല്ലതൊന്ന് അടുത്തിടെ ഇന്ത്യന്‍ സിനിമയില്‍ കണ്ടിട്ടില്ല. ആസിഫ് അലി ഗംഭീരം. എന്ത് മികച്ച നടന്‍. സിനിമ കണ്ടപ്പോള്‍ നല്ല സന്തോഷം തോന്നി” എന്നാണ് ഒരു പ്രേക്ഷകന്‍ എക്‌സില്‍ കുറിച്ചിരിക്കുന്നത്.

”കിഷ്‌കിന്ധാ കാണ്ഡം എന്നെ സംബന്ധിച്ച് ഈ വര്‍ഷത്തെ ഏറ്റവും വലിയ സര്‍പ്രൈസ് ആണ്. ഏത് ഴോണറിലാണ് സിനിമ സ്ലോട്ട് ചെയ്യേണ്ടത് എന്ന് എനിക്കറിയില്ല. പക്ഷെ ഇതൊരു സോളിഡ് മിസ്റ്ററി ചിത്രമാണ്. അച്ഛന്‍-ബന്ധം കാണിക്കുന്ന മനോഹരമായ ഡ്രാമ കൂടിയാണിത്. ആസിഫ് അലിയുടെയും വിജയരാഘവന്റെയും പ്രകടനങ്ങള്‍ മികച്ചതാണ്” എന്നാണ് മറ്റൊരു അഭിപ്രായം.

”ചില കാര്യങ്ങള്‍ അങ്ങനെയാ അഭിനയിച്ചു തീര്‍ത്തേ പറ്റൂ. ആസിഫ് അലിയുടെ മറ്റൊരു കിടു മൂവി” എന്നാണ് മറ്റൊരു പ്രേക്ഷകന്റെ അഭിപ്രായം. ഓണം കപ്പ് ആസിഫ് അലി തൂക്കിയെന്നുമുള്ള പ്രതികരണങ്ങളും എത്തുന്നുണ്ട്. അതേസമയം, ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഗുഡ്‌വില്‍ എന്റര്‍ടെയ്ന്‍മെന്റ്സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് നിര്‍മ്മിക്കുന്നത്.

ബാഹുല്‍ രമേഷ് കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ നിര്‍വ്വഹിക്കുന്നത്. ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

നേരത്തെ പുറത്തുവിട്ട ചിത്രത്തിന്റെ ടീസറിനും ഗാനത്തിനും വന്‍ സ്വീകാര്യതയാണ് പ്രേക്ഷകരില്‍ നിന്നും ലഭിച്ചത്. എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെര്‍റ്റൈന്‍മെന്റ്സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍, കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്.

മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Latest Stories

അശ്വിനെ തഴയാല്‍ കാട്ടിയ വ്യഗ്രത എന്തുകൊണ്ട് ബാറ്റര്‍മാരുടെ കാര്യത്തിലുണ്ടായില്ല?; പ്രമുഖകര്‍ക്ക് നേര്‍ക്ക് ചോദ്യമെറിഞ്ഞ് ഇതിഹാസം

ഏറെ വൈകിയോ ബറോസ്? തിയേറ്ററിൽ പണി പാളുമോ...

പാലക്കാട് വിഷയത്തില്‍ അപലപിക്കുന്നു; നബിദിനം ആചരിക്കുന്ന രീതിയുണ്ടെങ്കില്‍ അതും സ്‌കൂളില്‍ അനുവദിക്കണമെന്ന് ജോര്‍ജ് കുര്യന്‍

സോഷ്യൽ മീഡിയ കത്തിച്ച് മുഹമ്മദ് ഷമിയും, സാനിയ മിർസയും; ചിത്രത്തിന് പിന്നിൽ?

ലോണ്‍ ആപ്പുകള്‍ക്ക് പൂട്ടിടാനൊരുങ്ങി കേന്ദ്ര സര്‍ക്കാര്‍; അനധികൃത വായ്പകള്‍ നല്‍കുന്നവര്‍ക്ക് പത്ത് വര്‍ഷം വരെ ജയില്‍ ശിക്ഷ

ആക്രമണം നടന്നത് അല്ലു അര്‍ജുന്‍ വീട്ടില്‍ ഇല്ലാതിരുന്ന സമയത്ത്; മക്കള്‍ക്കൊപ്പം വീട് വിട്ട് സ്നേഹ

ആരോഗ്യനില വഷളായി, വിനോദ് കാംബ്ലിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

വീണ്ടും വി ജോയ്, സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി; മൂന്ന് എംഎല്‍എമാര്‍ ഉള്‍പ്പെടെ കമ്മിറ്റിയില്‍ എട്ട് പുതുമുഖങ്ങള്‍

പെരിയ ഇരട്ടക്കൊലപാതകത്തിൽ വിധി ഡിസംബര്‍ 28ന്

'സ്‌നേഹത്തിന് പ്രായമില്ല, അതിരുകളില്ല' എന്ന് നടി ശിവാംഗി; 40 വയസിന് മൂത്ത നടനുമായി പ്രണയത്തില്‍! ചര്‍ച്ചയായി ചിത്രം