ആദ്യ ദിനം 45 ലക്ഷം മാത്രം, പിന്നീട് കോടികളുടെ നേട്ടം; തിയേറ്ററുകളില്‍ ഹിറ്റടിച്ച 'കിഷ്‌കിന്ധാ കാണ്ഡം' ഒ.ടി.ടിയിലേക്ക്; റിലീസ് തിയതി പുറത്ത്

തിയേറ്ററുകളില്‍ ഏറെ പ്രശംസ നേടിയ ആസിഫ് അലി ചിത്രം ‘കിഷ്‌കിന്ധാ കാണ്ഡം’ ഇനി ഒ.ടി.ടിയിലേക്ക്. സെപ്റ്റംബര്‍ 12ന് ബിഗ് സ്‌ക്രീനിലെത്തിയ ചിത്രം നവംബര്‍ ഒന്നിന് ആണ് ഒ.ടി.ടിയില്‍ സ്ട്രീമിംഗ് ആരംഭിക്കുന്നത്. ഡിസ്‌നി പ്ലസ് ഹോട്ട്‌സ്റ്റാറിലാണ് സിനിമ എത്തുന്നത്.

ദിന്‍ജിത്ത് അയ്യത്താന്‍ സംവിധാനം ചെയ്ത കിഷ്‌കിന്ധാകാണ്ഡം ഓപ്പണിങ് ദിനത്തില്‍ തന്നെ ശ്രദ്ധ നേടിയിരുന്നു. ആദ്യ ദിനം 45 ലക്ഷം രൂപയായിരുന്നു ചിത്രത്തിന് ലഭിച്ച കളക്ഷന്‍. തുടര്‍ന്ന് സിനിമ തിയേറ്ററില്‍ കത്തിക്കയറുകയായിരുന്നു. ഇതുവരെ 75.25 കോടി രൂപയാണ് സിനിമ ബോക്‌സ് ഓഫീസില്‍ നിന്നും നേടിയത്.

വിജയരാഘവന്‍, അപര്‍ണ്ണ ബാലമുരളി എന്നിവരാണ് സിനിമയില്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നത്. ജഗദീഷ്, അശോകന്‍, നിഷാന്‍, വൈഷ്ണവി രാജ്, മേജര്‍ രവി, നിഴല്‍കള്‍ രവി, ഷെബിന്‍ ബെന്‍സണ്‍, കോട്ടയം രമേഷ്, ബിലാസ് ചന്ദ്രഹാസന്‍, മാസ്റ്റര്‍ ആരവ്, ജിബിന്‍ ഗോപിനാഥ് എന്നിവരാണ് സിനിമയിലെ മറ്റ് അഭിനേതാക്കള്‍.

കഥ, തിരക്കഥ, സംഭാഷണം, ഛായാഗ്രഹണം എന്നിവ ബാഹുല്‍ രമേഷ് ആണ് നിര്‍വഹിക്കുന്നത്. ഗുഡ്‌വില്‍ എന്റര്‍ടെയന്‍മെന്റ്‌സിന്റെ ബാനറില്‍ ജോബി ജോര്‍ജ് ആണ് സിനിമ നിര്‍മ്മിച്ചത്. എഡിറ്റര്‍: സൂരജ് ഇ.എസ്, സംഗീതം: മുജീബ് മജീദ്, വിതരണം: എന്റെര്‍റ്റൈന്‍മെന്റ്‌സ്, ചീഫ് അസോസിയേറ്റ് ഡയറക്ടര്‍: ബോബി സത്യശീലന്‍.

കലാസംവിധാനം: സജീഷ് താമരശ്ശേരി, വസ്ത്രാലങ്കാരം: സമീറ സനീഷ്. മേക്കപ്പ്: റഷീദ് അഹമ്മദ്, പ്രോജക്റ്റ് ഡിസൈന്‍: കാക്ക സ്റ്റോറീസ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: രാജേഷ് മേനോന്‍, സൗണ്ട് മിക്‌സ്: വിഷ്ണു സുജാതന്‍, ഓഡിയോഗ്രഫി: രന്‍ജു രാജ് മാത്യു, ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ്: പ്രവീണ്‍ പൂക്കാടന്‍, അരുണ്‍ പൂക്കാടന്‍ (1000 ആരോസ്), പിആര്‍ഒ: ആതിര ദില്‍ജിത്ത്.

Latest Stories

അപ്പോൾ ആ കാര്യത്തിനൊരു തീരുമാനമായി, സൂപ്പർ താരം മൂന്നാം ടെസ്റ്റിനുള്ള ടീമിൽ നിന്ന് പുറത്ത്; ആരാധകർ നിരാശയിൽ

ഞാനുണ്ടായതിന് ശേഷമാണ് അച്ഛന് വെച്ചടി വെച്ചടി കയറ്റം, ഏട്ടന്‍ ജനിച്ചപ്പോള്‍ വീട് പോലുമില്ലായിരുന്നു: ധ്യാന്‍ ശ്രീനിവാസന്‍

മണ്ണുമാന്തിയന്ത്രത്തിനിടയിൽ കുടുങ്ങി ഗൃഹനാഥന് ദാരുണാന്ത്യം

"ക്രിസ്റ്റ്യാനോയുടെ ലക്ഷ്യം 1000 ഗോളുകൾ അല്ല, അതിനേക്കാൾ വിലപിടിപ്പുള്ള മറ്റൊന്നാണ്": പോർച്ചുഗൽ സഹതാരത്തിന്റെ വാക്കുകൾ ഇങ്ങനെ

ട്രെൻഡ് ആയി 'മുറ' ട്രെയ്ലർ, ആശംസകളുമായി ലോകേഷ് കനകരാജും

സഞ്ജു ചെക്കൻ ചുമ്മാ തീയാണ്, അവന്റെ ബാറ്റിംഗ് കാണുന്നത് വേറെ ലെവൽ ഫീൽ; റിക്കി പോണ്ടിങ്ങിന്റെ ഫേവറിറ്റ് ആയി മലയാളി താരം; വാഴ്ത്തിപ്പാടിയത് ഇങ്ങനെ

'ഒരു എംപി പൊതുശല്യം ആയത് എങ്ങനെയെന്ന് സുരേഷ് ഗോപി തന്നെ വിലയിരുത്തണം, നാട്യം തുടർന്നാൽ ഓർമ്മയുണ്ടോ ഈ മുഖം എന്ന് ജനങ്ങൾ ചോദിക്കും'; ബിനോയ് വിശ്വം

മുനമ്പത്തെ ജനങ്ങളെ പാല രൂപത സംരക്ഷിക്കും; വഖഫ് കുടിയിറക്കിവിട്ടാല്‍ മീനച്ചിലാറിന്റെ തീരത്ത് വീടും പറമ്പും ഒരുക്കി നല്‍കും; തീരദേശ ജനതയോട് ബിഷപ് ജോസഫ് കല്ലറങ്ങാട്ട്

കേരള ബ്ലാസ്റ്റേഴ്സിന്റെ മൊറോക്കാൻ ഇബ്‌ലീസ് നോവ സദോയി തിരിച്ചു വരുന്നു

നാളെ കാണാം കിംഗ് 2 .0, നെറ്റ്സിൽ കണ്ടത് വിന്റേജ് കോഹ്‌ലിയെ; ഗംഭീർ നൽകിയത് അപകട സൂചന