ഫര്‍ഹാദ് സാംജിയുടെ സംവിധാനത്തിലൊരുങ്ങിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘കിസി കാ ഭായ് കിസി കി ജാന്’ ലഭിക്കുന്നത് മികച്ച പ്രതികരണം. സല്‍മാന്‍ തിരികെയെത്തിയെന്നും ‘ബജ്രംഗി ഭായ്ജാന്’ ശേഷം താരം അവതരിപ്പിച്ച മികച്ച കഥാപാത്രമാണെന്നുമാണ് അഭിപ്രായം. കുടുംബ സമേതം കാണാനുള്ള ‘ആക്ഷന്‍ പാക്ഡ് എന്റര്‍ടെയ്നര്‍’ എന്ന് വിശേഷിപ്പിക്കുകയാണ് ആദ്യ ഷോ കഴിഞ്ഞ് തിയേറ്റര്‍ വിടുന്നവര്‍.
ഈദ് റിലീസായി ഇന്നെത്തിയ ചിത്രത്തില്‍ സല്‍മാന് നായികയായത് പൂജ ഹെഗ്‌ഡേ ആണ്. സല്‍മാന്‍ ആരാധകര്‍ക്കുള്ള ഏറ്റവും മികച്ച ഈദ് സമ്മാനം എന്നാണ് ഹോളിവുഡ് ഹങ്കാമ ചിത്രത്തെ വിശേഷിപ്പിച്ചത്. ്.
തെലുങ്ക് താരങ്ങളായ വെങ്കിടേഷ് ദഗ്ഗുബട്ടി, ജഗപതി ബാബു എന്നിവരും പ്രധാന താരങ്ങളാണ്.
ഫര്‍ഹാദ് സംജി സംവിധാനം ചെയ്യുന്ന ചിത്രം സല്‍മാന്‍ തന്നെയാണ് നിര്‍മിച്ചിരിക്കുന്നത്. പായല്‍ ദേവ് ആണ് സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സബ്ബിര്‍ അഹമ്മദിന്റേതാണ് രചന. വിശാല്‍ ദദ്ലാനി, പായല്‍ ദേവ് എന്നിവരാണ് ഗാനം ആലപിച്ചിരിക്കുന്നത്.