പ്രയാഗയ്ക്കും ശ്രീനാഥ് ഭാസിക്കുമെതിരെ തെളിവില്ലെന്ന് കമ്മിഷ്ണര്‍; ലഹരിക്കേസില്‍ ട്വിസ്റ്റ്

ഗുണ്ടാ നേതാവ് ഓം പ്രകാശ് പ്രതിയായ ലഹരിക്കേസില്‍ ശ്രീനാഥ് ഭാസിക്കും പ്രയാഗ മാര്‍ട്ടിനുമെതിരെ തെളിവുകള്‍ ഇല്ലെന്ന് കൊച്ചി കമ്മിഷ്ണര്‍ പുട്ട വിമലാദിത്യ. സംഭവം നടന്ന ദിവസം ഹോട്ടലില്‍ എത്തിയ കുറച്ച് ആളുകളെ ഇനിയും ചോദ്യം ചെയ്യാനുണ്ട്. എന്നാല്‍ കൂടുതല്‍ പ്രതികള്‍ ഉണ്ടാവില്ല എന്നാണ് കമ്മിഷ്ണര്‍ പറയുന്നത്.

ലഹരിക്കേസില്‍ ഓം പ്രകാശ്, ചോക്‌ലേറ്റ് ബിനു, ഷിഫാസ് എന്നിവരെ അറസ്റ്റ് ചെയ്തിരുന്നു. അന്ന് ഇരുപതിലേറെ ആളുകളാണ് ഹോട്ടലില്‍ എത്തിയത്. ഇതില്‍ പന്ത്രണ്ടോളം പേരെ ചോദ്യം ചെയ്തതായും പൊലീസ് അറിയിച്ചിരുന്നു. ബാക്കിയുള്ളവരെ വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യും.

ശ്രീനാഥ് ഭാസിയെ പന്ത്രണ്ട് മണിക്കൂറും പ്രയാഗയെ രണ്ട് മണിക്കൂറും പൊലീസ് ചോദ്യം ചെയ്തിരുന്നു. പിന്നാലെ പ്രയാഗയ്ക്ക് പൊലീസ് ക്ലീന്‍ ചിറ്റ് നല്‍കിയിരുന്നു. ഓം പ്രകാശിനെ അറിയില്ല എന്ന പ്രയാഗയുടെ മൊഴി സ്ഥിരീകരിച്ച പൊലീസ് പ്രയാഗയ്ക്ക് അതില്‍ പങ്കില്ലെന്നും വ്യക്തമാക്കി.

കേസിലെ പ്രതികളില്‍ ഒരാളായ ചോക്ലേറ്റ് ബിനുവുമായുള്ള ശ്രീനാഥ് ഭാസിയുടെ ബന്ധവും ഇടപാടുകളും പൊലീസ് പരിശോധിക്കും. അന്നേ ദിവസം ഹോട്ടലില്‍ മറ്റൊരു നടി കൂടി എത്തിയതായും അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. നിലവില്‍ ഫൊറന്‍സിക് പരിശോധനാഫലത്തിനായി പൊലീസ് കാത്തിരിക്കുകയാണ്.

Latest Stories

"എനിക്ക് പ്രായമായി, എല്ലാം കളഞ്ഞിട്ട് പോയാലോ എന്ന വരെ ആലോചിച്ചു": നെയ്മർ ജൂനിയർ

ജുഡീഷ്യല്‍ കമ്മീഷനെ നിയമിക്കുന്നതില്‍ വിയോജിപ്പ്; മുനമ്പം ഭൂമി തര്‍ക്കത്തില്‍ പ്രതികരിച്ച് പ്രതിപക്ഷം

സ്ഥാനം ഇല്ലെങ്കിലും വിരാട് എന്നും നായകനാണ്; മത്സരത്തിനിടയിൽ ബുംറയ്ക്ക് ഒരിക്കലും മറക്കാനാവാത്ത സമ്മാനം നൽകി താരം

മുനമ്പം ഭൂമി വിഷയം, ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കുമെന്ന് സംസ്ഥാന സര്‍ക്കാര്‍; പ്രതിഷേധവുമായി സമരക്കാര്‍

"നീ എന്റെ മകനാണെന്ന് വീണ്ടും തെളിയിച്ചു"; ജൂനിയർ സെവാഗിന്റെ വക സംഹാരതാണ്ഡവം

നഴ്‌സിംഗ് വിദ്യാര്‍ത്ഥിനിയുടെ മരണം; മൂന്ന് വിദ്യാര്‍ത്ഥിനികള്‍ റിമാന്റില്‍

റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

ജിലേബി ഇഷ്ടമായോ എന്ന് സംശയമുണ്ട്..; സുരേഷ് ഗോപിയുടെ പുതിയ ഓഫീസിലെത്തി പ്രാചി തെഹ്‌ലാന്‍

നഗരം 'തഴഞ്ഞ' തിരഞ്ഞെടുപ്പിലെ 'ഗ്രാമ തരംഗം' ആരെ കാക്കും?; റിസല്‍ട്ടെത്തും മുമ്പേ മുഖ്യമന്ത്രി കസേര പിടിക്കാന്‍ രണ്ടിടത്തും അങ്കം

BGT 2024-25:1000 ഓസ്‌ട്രേലിയൻ ബാറ്റർമാർക്ക് അര ബുംറ; പെർത്തിൽ ഇന്ത്യയുടെ മറുപണിയിൽ ഉരുകി ഓസ്‌ട്രേലിയ