Connect with us
https://southlive.in/wp-content/uploads/2018/08/728-x-90-pix.jpg

FILM NEWS

അഭിഭാഷകനായി ദിലീപ്; ‘കോടതി സമക്ഷം ബാലന്‍ വക്കീലി’ന്റെ ടീസര്‍ നാളെയെത്തും

, 5:12 pm

ബി ഉണ്ണികൃഷ്ണന്റെ സംവിധാനത്തില്‍ ദിലീപ് നായകനായെത്തുന്ന ചിത്രം കോടതി സമക്ഷം ബാലന്‍ വക്കീലിന്റെ ടീസര്‍ നാളെ എത്തും. പാസഞ്ചര്‍ എന്ന ചിത്രത്തിന് ശേഷം ദിലീപ് വക്കീല്‍ വേഷത്തിലെത്തുന്ന സിനിമ, ബി ഉണ്ണികൃഷ്ണനും ദിലീപും ഒന്നിക്കുന്ന ആദ്യ ചിത്രമെന്നീ പ്രത്യേകതകളും കോടതി സമക്ഷം ബാലന്‍ വക്കീലിനുണ്ട്. ചിത്രത്തില്‍ മംമ്ത മോഹന്‍ദാസും പ്രിയാ ആനന്ദുമാണ് നായികമാര്‍.

മൈ ബോസ്, ടൂ കണ്‍ട്രീസ് തുടങ്ങിയ ദിലീപിന്റെ സൂപ്പര്‍ ഹിറ്റ് ചിത്രങ്ങളിലെ നായികയായിരുന്നു മംമ്ത. എസ്ര എന്ന സിനിമയിലൂടെ മലയാളത്തിലെത്തിയ പ്രിയാ ആനന്ദ് കായംകുളം കൊച്ചുണ്ണി എന്ന സിനിമയ്ക്ക് ശേഷം അഭിനയിക്കുന്ന മലയാള ചിത്രമാണിത്. ബോളിവുഡിലെ പ്രമുഖ നിര്‍മ്മാണക്കമ്ബനിയായ വയാകോം 18 ആണ് ബി. ചിത്രം നിര്‍മ്മിക്കുന്നത്.

ചിത്രത്തിലെ വക്കീല്‍ വേഷമണിഞ്ഞ് നില്‍ക്കുന്ന ദിലീപിന്റെ ഗെറ്റപ്പ് സമൂഹ മാധ്യമങ്ങളില്‍ ഏറെ ചര്‍ച്ച വിഷയമായിരുന്നു. അതുപോലെ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ്കോടതി സമക്ഷം ബാലന്‍ വക്കില്‍ എന്ന ചിത്രത്തെ കൂടാതെ പൂര്‍ണ്ണമായും ത്രീഡിയില്‍ ചിത്രീകരിക്കുന്ന പ്രഫസര്‍ ഡിങ്കനും 2019 ല്‍ റിലീസിനെത്തുണ്ട്.

Advertisement