കോടതി സമക്ഷം ബാലന്‍ വക്കീലിലെ ആ രംഗം അബദ്ധം; തെളിവുകള്‍ നിരത്തുന്ന കുറിപ്പ് വൈറലാകുന്നു

കോടതി സമക്ഷം ബാലന്‍ വക്കീല്‍ എന്ന ദിലീപ് ചിത്രത്തിലെ ഒരു രംഗത്തിലെ അബദ്ധം ചൂണ്ടിക്കാട്ടി വിഷ്ണു എപി എന്ന വ്യക്തിയാണ് പ്രമുഖ സിനിമ ഗ്രൂപ്പില്‍ പോസ്റ്റിട്ടത്. വിഷ്ണുവിന്റെ വാദത്തെ കുറിച്ച് വലിയ ചര്‍ച്ചയാണ് നടക്കുന്നത്.

കോടതി സമക്ഷം ബാലന്‍ വക്കീല്‍ സിനിമയില്‍ അമ്പലത്തില്‍ വെച്ചുള്ള ഫൈറ്റ് രംഗത്തില്‍ ബാലന്‍ വില്ലന്റെ പിസ്റ്റളില്‍ കയറി പിടിക്കുന്നുണ്ട്.വില്ലന്‍ വെടി വെക്കാന്‍ നോക്കുമ്പോള്‍ വെടി പൊട്ടുന്നില്ല. മാഗസിന്‍ ഊരിയതായി കാണിക്കുന്നത്. ഇവിടെ വലിയൊരു മിസ്റ്റേക്ക് സംഭവിച്ചിട്ടുണ്ട്. പിസ്റ്റളിലെ മാഗസിന്‍ ഊരി മാറ്റിയത് കൊണ്ട് കാര്യമില്ല.

ഭൂരിഭാഗം പിസ്റ്റളുകളും സെമി ഓട്ടോമാറ്റിക്ക് ആണ്.അപൂര്‍വം ചിലതു മാത്രമെ ഫുള്‍ ഓട്ടോമാറ്റിക്ക് ആയിട്ട് വരുന്നുള്ളൂ. പിസ്റ്റളില്‍ മാഗസിന്‍ ലോഡ് ചെയ്ത് കോക്ക് ചെയ്യുമ്പോള്‍ മാഗസിനില്‍ ഉള്ള കാട്രിഡ്ജ് പിസ്റ്റളിലെ ചേംബറില്‍ എത്തും. കാഞ്ചി അമര്‍ത്തുമ്പോള്‍ വെടി പൊട്ടുന്നു. ഉടന്‍ തന്നെ കാട്രിഡ്ജിന്റെ കെയ്‌സ് പുറത്തേക്ക് തെറിക്കുന്നു. ഒപ്പം തന്നെ മാഗസിനില്‍ ഉള്ള കാട്രിഡ്ജ് ചേംബറിലേക്ക് പോകുന്നു.

Read more

ഒരുതവണ കോക്ക് ചെയ്താല്‍ ഓരോ തവണ വെടി വെയ്ക്കുമ്പോഴും കോക്ക് ചെയ്യേണ്ട കാര്യം ഇല്ല. കാട്രിഡ്ജ് തീരുന്നത് വരെ ഓട്ടോമാറ്റിക് ആയിട്ട് അത് പ്രവര്‍ത്തിച്ചോളും. കോക്ക് ചെയ്താല്‍ പിസ്റ്റളിന്റെ മാഗസിന്‍ ഊരി മാറ്റിയത് കൊണ്ട് കാര്യം ഇല്ല. ഒരു കാട്രിഡ്ജ് ചേംബറില്‍ ഉണ്ടാകും. മാഗസിന്‍ ഊരി ഒരു തവണ വെടി വെച്ചാലെ ഗണ്‍ എംപ്റ്റി ആകൂ.അല്ലേല്‍ ഒരു തവണ കൂടി കോക്ക് ചെയ്യണം.