തന്റെ ജീവിതത്തിലെ ഏറ്റവും വേദനാജനകമായ സംഭവമാണത്, ഈ പ്രായത്തിലും അത് എന്റെ ഉറക്കം കെടുത്താറുണ്ട്; കൊല്ലം തുളസി

തന്റെ ജീവിതത്തിൽ നടന്ന വേദനാജനകമായ ഒരു സംഭവത്തെക്കുറിച്ച് തുറന്നു പറഞ്ഞ്  നടൻ കൊല്ലം തുളസി.  വണ്ടർവാൾ മീഡിയായ്ക്ക് നൽകിയ അഭിമുഖത്തിലാണ് കൊല്ലം തുളസി ആ സംഭവത്തെപ്പറ്റി പറയുന്നത്. തനിക്ക് പതിനേഴ് വയസ്സുള്ളപ്പോൾ ജോലി അന്വേഷിച്ച് ബാം​ഗ്​ഗൂരിൽ പോയതും അവിടെ അനുഭവിച്ച ദുരിതങ്ങളും പറയുന്നതിനിടയ്ക്കാണ് തന്റെ ജീവിതത്തിൽ നടന്ന വേദനാജനകമായ  സംഭവത്തെക്കുറിച്ച്  അദ്ദേഹം പറയുന്നത്.

വിറങ്ങലിച്ചു പോയ ആ കാഴ്ച്ച ഈ പ്രായത്തിലും തന്റെ ഉറക്കം കെടുത്താറുണ്ടന്നു പറഞ്ഞാണ് തുടങ്ങുന്നത്.  തനിക്ക് കിസാൻ ഫാക്ടറിയിൽ സഹായിയായിട്ടായിരുന്നു ജോലി. ആ സമയത്ത് സ്ഥിരമായി ഒരു മലയാളി ഹോട്ടലിൽ നിന്ന് രാവിലെ ആഹാരം കഴിക്കുകയും ആഴ്ച്ചയിൽ പണം കൊടുക്കുകയുമായിരുന്നു ചെയ്യ്തിരുന്നത്. എന്നാൽ ഒരു ദിവസം ​രാവിലെ കഴിച്ചുകൊണ്ടിരിക്കുന്നതിനിടയിൽ ഹോട്ടലുടമ ഒരു യുവാവിനെ തല്ലുന്നതു കണ്ടു.

ചെന്ന് കാര്യം തിരക്കിയപ്പോഴാണ് ആഹാരം കഴിച്ചതിനു ശേഷം പണം നൽകാൻ ഇല്ലാത്തതിനാലാണ് ഹോട്ടലുടമ അദ്ദേഹത്തെ തല്ലിയത് എന്നു മനസ്സിലായത്. മലയാളി ഹോട്ടലായതുകൊണ്ടാണ് താൻ അവിടെ കയറിയെതെന്നും എന്തെങ്കിലും സഹായം പ്രതീക്ഷിച്ചാണ് വന്നതെന്ന് പറഞ്ഞിട്ടും അദ്ദേഹത്തെ ഹോട്ടലുടമ തല്ലുകയായിരുന്നു. തല്ലെരുത് അദ്ദേഹത്തിന്റെ പണം താൻ നൽകി കൊള്ളാമെന്നും തന്റെ കണക്കിൽ എഴുതിക്കൊള്ളനും കൊല്ലം തുളസി പറഞ്ഞു.

Read more

എന്നാൽ അഭിനത്തിനേറ്റ കോട്ടം കൊണ്ടാണോ പണമില്ലായ്മ കൊണ്ടാണോ എന്ന് അറിയില്ല തന്നെ നോക്കി കെെകൂപ്പി നന്ദി  പറഞ്ഞതിനു ശേഷം അദ്ദേഹം ട്രെയിനിനു മുൻപിൽ ചാടി ആത്മഹത്യ ചെയ്യ്തു. പീന്നിട് മരക രോഗങ്ങളാൽ ഹോട്ടലുടമ ബുദ്ധിമുട്ടിയെന്നും ആദ്ദേഹം പറഞ്ഞു. വിശന്നു വരുന്നവർക്ക് ആഹാരം നൽകുക ഒരിക്കലും അതിന് കുറവ് കാണിക്കരുതെന്നു പറഞ്ഞാണ് അദ്ദേഹം അവസാനിപ്പിക്കുന്നത്